പ്രമേഹം എത്രത്തോളം ദോഷകരമായ രോഗമാണ് നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണ്. മിക്കവാറും പ്രമേഹരോഗികൾക്കും മരണ സംഭവിക്കുന്നത് ഹൃദ്രോഗം, വൃക്ക രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവ മൂലമാണ്. ഇതിൽ നിന്നും പ്രമേഹം ലിവർ, വൃക്ക, ഹൃദയം എന്നിവയെ എല്ലാം ബാധിക്കുന്നതാണെന്ന് മനസ്സിലാക്കാമല്ലോ.എല്ലാ പ്രമേഹ രോഗികൾക്കും ഇത്തരം രോഗങ്ങൾ വരുന്നില്ല എന്നതും ഒരു വാസ്തവമാണ്. എന്നാൽ ഏതൊക്കെ പ്രമേഹ രോഗികൾക്ക് ഇവ വരാനുള്ള സാധ്യത കൂടുതൽ ഉണ്ട് എന്ന് ടെസ്റ്റുകൾ വഴി മനസ്സിലാക്കാൻ സാധിക്കും. ഇതിനായി വളരെ ചെലവേറിയ ടെസ്റ്റുകൾ ഒന്നും നടത്തേണ്ടതില്ല. 200, 250 രൂപ കൊണ്ട് ചെയ്യാവുന്ന കാര്യമേ ഉള്ളൂ. ഇതിലൂടെ പ്രമേഹത്തിന്റെ റിസ്ക് ഉള്ള രോഗികൾ ആരൊക്കെ എന്ന് തിരിച്ചറിയാനും, ഇവർക്ക് ആവശ്യമായ കൂടുതൽ ശക്തമായ ചികിത്സകൾ നൽകുന്നതിനും സാധിക്കുന്നു. പ്രമേഹം രണ്ടു തരത്തിലാണ് ശരീരത്തെ ബാധിക്കുന്നത്.
മൈക്രോമാസ്കുലാർ ആയിട്ടും മാക്രോവാസ്കുലർ ആയിട്ടും. മാക്രോവേസ്കുലർ ആയിട്ടാണ് ശരീരത്തെ പ്രമേഹം ബാധിച്ചിട്ടുള്ളത് എന്നുണ്ടെങ്കിൽ, ചെറിയ രക്തക്കുഴലുകളിലൂടെ ബാധിക്കുകയും ഇതുവഴി ലിവർ, കണ്ണ്, ചെവി, കിഡ്നി, ഹാർട്ട് എന്നിവയ്ക്ക് അപകട സാധ്യത കൂടുകയും ചെയ്യുന്നു . ചില ആളുകൾക്ക് ഒരു തെറ്റിദ്ധാരണയുണ്ട്. പ്രമേഹത്തിന് കഴിക്കുന്ന ചില മരുന്നുകൾ ഇവിടെ മറ്റ് അവയവങ്ങളെ നശിപ്പിക്കുന്നു എന്നത്. എന്നാൽ ഇതല്ല യഥാർത്ഥത്തിൽ സത്യം. പ്രമേഹമാണ് ഇവരുടെ ശരീരത്തിന്റെ മറ്റവയവങ്ങളെ നശിപ്പിക്കുന്നത്. ഇതിനെ തടയാനാണ് നമ്മൾ പ്രമേഹത്തിന്റേതായ മരുന്നുകൾ കഴിക്കുന്നത് തന്നെ. അതുകൊണ്ടുതന്നെ കൃത്യസമയത്ത് ഡോക്ടറെ കാണുകയും ഇതിന്റേതായ മരുന്നുകളും മറ്റും വാങ്ങി കഴിക്കുകയാണ് വേണ്ടത്.