മകരമാസം എന്നതുതന്നെ ഒരു പുണ്യമായ മാസം ആയിട്ടാണ് കരുതപ്പെടുന്നത്. ആ മാസത്തിലെ അമാവാസി ദിവസത്തിന് അതിവിശിഷ്ടതയുണ്ട്. 2023 ജനുവരി 21 തീയതിയാണ് പ്രത്യേക ദിവസം. ഈ ദിവസത്തിന് ഒരുപാട് വിശേഷതകൾ ഉണ്ട്. തൈഅമാവാസി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അന്നേദിവസം നമ്മുടെ എല്ലാ ആഗ്രഹങ്ങളും പറഞ്ഞ് പ്രാർത്ഥിച്ചു കഴിഞ്ഞാൽ, നമ്മളുടെ പിതൃക്കളുടെ സഹായം മൂലം നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടും എന്നതാണ്. എല്ലാദിവസവും നമുക്ക് വിശേഷദിവസങ്ങൾ തന്നെയാണെങ്കിലും, ഈ ദിവസങ്ങൾക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ഈ ദിവസങ്ങളിൽ നമ്മൾ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് നമ്മൾ ആഗ്രഹിച് പ്രാർത്ഥിച്ചാൽ അത് സാധിച്ചു കിട്ടും എന്നതാണ് പ്രത്യേകത. മരിച്ചു പോയ നമ്മുടെ മുൻ തലമുറകളിൽ പെട്ട പിതൃക്കന്മാരുടെ അനുഗ്രഹം നമ്മളോട് കൂടെ ഏതു കാര്യത്തിനും ഉണ്ടായിരിക്കുന്നതും ഒരു ഐശ്വര്യം തന്നെയാണ്.
ജീവിതത്തിലെ ധന തടസ്സം, തൊഴിൽപരമായിട്ടുള്ള തടസ്സങ്ങൾ, ബന്ധങ്ങളിലുള്ള തടസ്സങ്ങൾ ഇവയെല്ലാം മാറി കിട്ടുന്നതിന് ഈ ദിവസത്തെ പ്രാർത്ഥന സഹായിക്കുന്നു. ഇതിനായി നമുക്ക് ചെയ്യാവുന്ന ആദ്യത്തെ കാര്യം നമ്മുടെ പിതാവഴിയുള്ള കുടുംബക്ഷേത്രത്തിൽ പോയി ദർശനം നടത്തുക എന്നതാണ്. ഇത്തരത്തിൽ കുടുംബക്ഷേത്രത്തിൽ പോകുമ്പോൾ അവിടേക്ക് എണ്ണയും തിരിയും വാങ്ങി നൽകുക എന്ന കർത്തവ്വ്യം നമ്മൾ ചെയ്യേണ്ടതാണ്. രണ്ടാമതായി ചെയ്യാനാകുന്ന ഒരു കാര്യമെന്നത് അന്നദാനം നടത്തുക എന്ന കാര്യമാണ്. മൂന്നാമത്തെ കാര്യം അന്നെ ദിവസം കാക്കകൾക്ക് ഭക്ഷണം നൽകുക എന്നതാണ്. ഇങ്ങനെ ചെയ്യുന്നതുവഴി നിങ്ങൾക്ക് എല്ലാ വക പുണ്യങ്ങളും,ഐശ്വര്യവും, സമൃദ്ധിയും ഇതിലൂടെ ലഭിക്കുന്നു.