വിരശല്യം, ഓർമ്മശക്തി കുറവ്,മൂത്രാശയ രോഗങ്ങൾ, കുടൽ സംബന്ധമായ രോഗങ്ങൾ എന്നിങ്ങനെ പലതരത്തിലുള്ള രോഗങ്ങൾക്കുള്ള മരുന്നായി റോഡരികിലോ നിങ്ങളുടെ പറമ്പിൽ നിൽക്കുന്ന ഒരു സസ്യം ഉപകരിക്കുന്നുണ്ട്. പാടത്തും, പറമ്പിലും നമ്മുടെ മതിലരിലും എല്ലാം നിൽക്കുന്ന ഒരു സസ്യമാണ് മുത്തിൾ, കൊടവൻ, കൊടങ്ങൻ എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന ഈ സസ്യം ഇതിനെ ആയുർവേദ ഗുണങ്ങൾ പലതാണ്. നമുക്ക് ഉണ്ടാകുന്ന പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്കും ഇത് ഒരു മരുന്നായി ഉപയോഗിക്കാം. ഇത് പച്ചക്ക് ചവച്ച് കഴിക്കുന്നതും ശരീരത്തിന് ആരോഗ്യഗുണങ്ങൾ ഉണ്ടാക്കുന്നു. ഇതൊരു ആയുർവേദ മരുന്നായി നമുക്ക് ആയുർവേദ ഷോപ്പുകളിൽ നിന്നും മേടിക്കാൻ ലഭിക്കുന്നതാണ്. നെല്ലിക്ക, ബ്രഹ്മി എന്നിവയും ഇത് മിക്സ് ചെയ്തിരിക്കും. പലപ്പോഴും ഇതിന്റെ ആയുർവേദ ഗുണങ്ങൾ അറിയാതെ നാം ഇവ പുല്ലാണ് എന്ന് കരുതി പറിച്ചു കളയാറുണ്ട്.
എന്നാൽ ഇതിന്റെ ഗുണമേന്മകൾ ഒന്നും അറിയാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഉപയോഗിക്കുന്നതുകൊണ്ട് കുട്ടികൾക്കാണെങ്കിൽ ബുദ്ധിശക്തി കൂട്ടുന്നതിന് വളരെയധികം സഹായിക്കുന്നു. അതുപോലെ മുതിർന്ന ആളുകൾക്ക് ആണെങ്കിൽ മറവിയോ അൽഷിമേഴ്സ് പോലുള്ളവ വരാതിരിക്കാനും സഹായിക്കുന്നു. ഈ മുത്തിൽ എന്ന ചെടിയുടെ ഇല മാത്രമല്ല തണ്ടും വേരും എല്ലാം ഔഷധഗുണം അടങ്ങിയവയാണ്. ഇതുകൊണ്ട് ഉണ്ടാകുന്ന ഒരു ആയുർവേദ മരുന്ന്, ബ്രഹ്മീകൃതം എന്നപേരിൽ ആയുർവേദ കടകളിൽ നിന്ന് നമുക്ക് മേടിക്കാൻ ലഭിക്കുന്നതാണ്. കുട്ടികൾക്ക് വിരശല്യം ഉള്ളപ്പോഴും ഇത് മരുന്നതായി പ്രയോഗിക്കാവുന്നതാണ്. ഇതിന്റെ ഇലയും തണ്ടും വേരും എല്ലാം കൂടി ചതച്ചു പിഴിഞ്ഞ് നീരായി കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാം.