ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളെ പലപ്പോഴും കണ്ടിട്ടുണ്ടായിരിക്കും. നമുക്ക് തന്നെയും പല സാഹചര്യങ്ങളിലും ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇത് ഒരു അസിഡിറ്റി ആണെന്ന് പറഞ്ഞ തള്ളികളയുന്ന ആളുകളുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത് അസിഡിറ്റിയുടെ പ്രശ്നമായിരിക്കില്ല മിക്കപ്പോഴും ഇത് ശരീരത്തിലുള്ള ഒരു അലർജിയുടെ ഭാഗമായിട്ടാണ് ഉണ്ടാകുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പും എണ്ണ മെഴുക്കുമൊക്കെ ആയിരിക്കും നമ്മുടെ ശരീരത്തിന് പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഉണ്ടാകുന്നത് ഏത് ഭക്ഷണത്തിലാണ് നമ്മൾ തിരിച്ചറിയുകയും ഇത്തരം ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയും ആണ് വേണ്ടത്. അതോടൊപ്പം തന്നെ നല്ല രീതിയിലുള്ള ഭക്ഷണരീതി നമ്മൾ പാലിക്കേണ്ടതുമാണ്. ഇന്ന് കാലാവസ്ഥയും നമ്മുടെ ഭക്ഷണരീതിയും എല്ലാം വളരെയധികം മലിനമായിരിക്കുന്നു.
അത് തന്നെയാണ് നമ്മുടെ ശരീരത്തിന് രോഗാവസ്ഥകൾ ഉണ്ടാക്കുന്നതും. വയറ്റിൽ കാണുന്നത് എരിച്ചിലും പുകച്ചിലും വയറു വന്നു വീർക്കുന്ന അവസ്ഥയും ഒക്കെയാണ്. ഇത് നാം കഴിക്കുന്ന ഭക്ഷണത്തിൽ അമിതമായ എരിവും മസാലയും ഉൾപ്പെടുത്തുന്നത് കൊണ്ടായിരിക്കാം. നല്ല ഒരു ഡയറ്റ് പാലിക്കുന്നതിലൂടെ ഇതിനെ നമുക്ക് നിയന്ത്രിക്കാനാകും. നമ്മുടെ ശരീരം അസിഡിറ്റിയാണ് കാണിക്കുന്നതെങ്കിൽ, അതിനു നിയന്ത്രിക്കുന്ന ആൽക്കലൈൻ രീതിയിലുള്ള ഭക്ഷണങ്ങൾ നമുക്ക് ശരീരത്തിന് നൽകാം. മത്സ്യ വിഭവങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഒരിക്കലും ദോഷകരമല്ല. പക്ഷേ അതിനെ വെറുത്തും പൊരിച്ചും എണ്ണ മെഴുക്കോട് കൂടി കഴിക്കുന്നത് എപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകും. നല്ലപോലെ ഫ്രൂട്ട്സും പച്ചക്കറികളും കഴിക്കാം. എപ്പോഴും നിയന്ത്രിതമായ അളവിൽ മാത്രം ഭക്ഷണം കഴിക്കുക.