സമൂഹത്തിൽ നടുവേദന ഉള്ള ഒരുപാട് ആളുകളെ നമുക്ക് കാണാനായി സാധിക്കും. അതായത് ശരീരത്തിന്റെ ഭാരം മുഴുവൻ ഒരു നടുവിലേക്ക് കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. നടുവേദന ഉള്ള ആളുകൾക്ക് ശരിയായി നടക്കുന്നതിനോ ഇരിക്കുന്നതിന് ഒന്നും സാധിക്കാറില്ല. കിടക്കുന്ന പൊസിഷൻ ആയിരിക്കും ഇവർക്ക് എപ്പോഴും സുഖപ്രദം. സ്ഥിരമായി ചെയ്യുന്ന ജോലികൾ പോലും സുഗമമായി ചെയ്യാൻ ഇവർക്ക് സാധിക്കാതെ വരുന്നു. നടുവേദന എന്ന് പറയുമ്പോൾ ഡിസ്കിന്റെ കംപ്ലൈന്റ് എന്നാണ് എല്ലാവരും പൊതുവേ പറയാറ്. എന്ന് ഡിസ്കിന്റെ കംപ്ലൈന്റ്റ് കൊണ്ട് മാത്രമല്ല ഒരാൾക്ക് നടുവേദന ഉണ്ടാകുന്നത്. നടുവിന്റെ 2 സെറ്റുകൾക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ഒരു അവയവം മാത്രമാണ് ഡിസ്ക്. ഡിസ്കിന്റെയോ അല്ലെങ്കിൽ നടുവിന്റെ രണ്ട് കശേരുക്കൾക്ക് ഉണ്ടാകുന്ന കംപ്ലൈന്റ്റ്, അല്ലെങ്കിൽ അവയെ ആവരണം ചെയ്യുന്ന മസിലുകൾക്ക് ഉണ്ടായ പ്രശ്നം, എല്ലാംകൊണ്ടും നടുവേദന ഉണ്ടാകാൻ സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ ഒരു കാരണമാണ് എന്ന് നമുക്ക് ടെസ്റ്റുകൾ ചെയ്യാതെ നിർണയിക്കുന്നത് അസാധ്യമാണ്.
നടുവിന്റെ ലീഗ്മെന്റ്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടും ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മാറ്റുന്നതിന് ചെറിയ വേദന തുടങ്ങുമ്പോൾ ഒരു ഡോക്ടറെ കാണുകയാണ് വേണ്ടത്. പൂർണ്ണമായ റസ്റ്റും ഇത്തരക്കാർക്ക് ആവശ്യമാണ്. ഇന്ന് മോഡേൺ മെഡിസിൻ ഇത്രയധികം പുരോഗമിച്ചിരിക്കുന്ന സാഹചര്യത്തിൽ എത്താഴത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ട്രീറ്റ്മെന്റുകളും ലഭ്യമാണ്. കൂടുതലായും ഇത്തരം പ്രശ്നങ്ങൾക്ക് ഇഞ്ചക്ഷനുകളാണ് ഉപയോഗിക്കാറ്. ഇതിനെ ട്രിഗർ ചെയ്യുന്ന കാര്യങ്ങളെ പരമാവധിയും ഒഴിവാക്കുകയാണ് വേണ്ടത്.ഇതിനെ നിയന്ത്രിക്കുന്നതിനായി നമുക്ക് ചെയ്യാവുന്ന ചെറിയ രീതിയിലുള്ള എക്സസൈസുകളും ഉണ്ട്. ഭാരമുള്ള എന്തെങ്കിലും എടുക്കുമ്പോഴാണ് പലർക്കും ഇതിന്റെ വേദന പെട്ടെന്ന് ശരീരത്തിൽ കാണിക്കുന്നത്.