മനുഷ്യർക്കും ഓരോ രീതിയിലുള്ള നെറ്റി ആയിരിക്കും ഉണ്ടായിരിക്കുക. മറ്റുള്ളവരിൽ നിന്നും ഓരോരുത്തരും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ മനുഷ്യരുടെ നെറ്റിയുടെ ഷേപ്പിലുള്ള വ്യത്യാസത്തിൽ നിന്നും ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ച്, വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, സ്വഭാവ സവിശേഷതയെക്കുറിച്ച് എല്ലാം മനസ്സിലാക്കാനാകും. പ്രധാനമായും നാല് തരത്തിലുള്ള നെറ്റിക്കാണ് സ്വഭാവശേഷതകൾ വ്യത്യാസപ്പെട്ടിരിക്കുന്നത്. മുകളിലേക്ക് നീളം കൂടിയ അല്ലെങ്കിൽ നല്ല വീതിയുള്ള നെറ്റിയുള്ള ആളുകളാണ് ഒന്നാമത്തെ. ഇവർ എടുത്തുചാട്ടം ഇല്ലാത്ത ആളുകളും, എല്ലാ കാര്യങ്ങളെയും കുറിച്ച് വളരെയധികം പഠിച്ചതിനുശേഷം ഇറങ്ങുന്നവരും ആയിരിക്കും. ഇവർ ഏതൊരു കാര്യം ചെയ്യുമ്പോഴും അതിനെക്കുറിച്ച് നല്ലവണ്ണം അറിഞ്ഞ് തിരിച്ചറിവോടുകൂടി ആയിരിക്കും ഓരോ പ്രവർത്തിയും ചെയ്യുന്നത്. എന്തെങ്കിലും ഒരു പ്രവർത്തി ചെയ്യുന്നതിന് മുൻപ് വളരെയധികം ആലോചിച്ചതിനു ശേഷം മാത്രമായിരിക്കും തുനിയുന്നത്. എത്ര കഠിനമായ സിറ്റുവേഷനിൽ നിന്നും ഇവർ രക്ഷപ്പെട്ടുപോരും.
എന്നാൽ രണ്ടാമത്തേത് ചെറിയ ഇടുങ്ങിയ നെറ്റിതടമുള്ള ആളുകളാണ്. ഇവർ ഇവരുടെ നെറ്റി പോലെ തന്നെ ഉള്ളിലേക്ക് ഒതുങ്ങിയ സ്വഭാവമുള്ള ആളുകൾ ആയിരിക്കും. ഏതൊരു കാര്യവും മറ്റുള്ളവരെ അറിയിക്കാതെ സ്വന്തമായി തന്നെ അതിനെക്കുറിച്ച് വിഷമിക്കുകയോ സന്തോഷിക്കുകയോ ചെയ്യുന്നവർ ആയിരിക്കും. ഇവരുടെ സുഹൃത്തുക്കളുടെ എണ്ണം ഒക്കെ വളരെ ചെറുതായിരിക്കും. അടുത്തത് വളഞ്ഞ നെറ്റിത്തടം ഉള്ള ആളുകൾ ആയിരിക്കും. ഇവർ എല്ലാവരോടും ദയയും കരുണയും ഉള്ള സ്വഭാവക്കാരായിരിക്കും. എന്നാൽ ഇവരെ എല്ലാവരും പറ്റിക്കും എന്നുള്ളതാണ് വാസ്തവം. എം ഷേപ്പിൽ നെറ്റിയുള്ള ആളുകളാണ് അടുത്ത കൂട്ടർ. ഇവർ വളരെ ആത്മവിശ്വാസത്തോട് കൂടി ജീവിക്കുന്ന ആളുകൾ ആയിരിക്കും. പലപ്പോഴും അബദ്ധങ്ങൾ പറ്റുമെങ്കിലും ആ കാര്യത്തെ പോലും അവർ തരണം ചെയ്യും.