നമ്മുടെ വീട്ടുമുറ്റത്ത് പറമ്പിലൊക്കെ ഉള്ള ഒരു മരമാണ് പ്ലാവ് എന്ന് പറയുന്നത്. എന്നാൽ പല സ്ഥലത്തും പ്ലാവ് കായ്ക്കാതെ അങ്ങനെ തന്നെ നിൽക്കുന്ന അവസ്ഥ കാണാറുണ്ട്. വല്ലപ്പോഴും ഒരു ചക്ക ഉണ്ടാകുന്ന രീതിയും ഉണ്ട്. ചക്ക കായ്ക്കുന്നത് കാണാൻആഗ്രഹിച് ഇരിക്കുന്നവരായിരിക്കും നാം എല്ലാവരും. എന്നാൽ ഇങ്ങനെ പ്ലാവിൽ നിറയെ ചക്കകൾ ഉണ്ടാകുന്നതിന് ഒരു സൂത്രവിദ്യയുണ്ട്. പ്ലാവിൽ തന്നെ പലതരത്തിലുള്ള വെറൈറ്റികൾ ഉണ്ടെന്നത് അറിയാമോ. അവയിൽ ഓരോ പ്ലാവും കായ്ക്കുന്നത് ഓരോ സമയത്തായിരിക്കും. ആറുമാസം കൊണ്ട് പോലും കായ്ക്കുന്ന പ്ലാവുകൾ ഇന്ന് നിലവിലുണ്ട്. അതുകൊണ്ടുതന്നെ വലിയൊരു പറമ്പ് കാര്യങ്ങൾ ഇല്ലാത്ത ആളുകൾക്കും ഗ്രോ ബാഗിൽ പോലും ഇത്തരം പ്ലാവ് വളർത്താവുന്നതാണ്.
ചക്ക തിന്നാൻ കൊതിയുള്ളവർക്ക് ഇനി ഗ്രോ ബാഗ് മതി പ്ലാവ് വളർത്താൻ. നിങ്ങൾ പ്ലാവ് വയ്ക്കുന്നത് എന്നുണ്ടെങ്കിൽ അതിലേക്ക് ചകിരിച്ചോറും, ഡോലോമീറ്റും, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയെല്ലാം മിക്സ് ചെയ്തുകൊണ്ട് ആ മണ്ണിലേക്ക് പ്ലാവ് ചെടി വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ലപോലെ ലഭിക്കുകയും ചെടി നല്ല വളർച്ച ഉണ്ടാവുകയും ചെയ്യും. ഒരു ഗ്രോ ബാഗിലാണെങ്കിലും ഇത് തന്നെ ചെയ്യാവുന്നതാണ്. നല്ലപോലെ കിട്ടുന്നത് കൊണ്ട് തന്നെ പലതരത്തിലുള്ള ചക്ക വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ വീട്ടിൽ പ്ലാവിൽ നിറയെ ചക്ക ഉണ്ടായി നിൽക്കുന്നത് തന്നെ കാണുന്നത് മനസ്സിന് ഒരു കുളിർമയാണ്. ഡോലോമിറ്റും, വേപ്പിൻ പിണ്ണാക്കും ചെടികളുടെ കായിഫലം വർദ്ധിപ്പിക്കുന്ന സഹായിക്കുന്ന ഘടകങ്ങളാണ്.