പതിവിൽ നിന്ന് വിപരീതമായി അന്ന് രാവിലെ അമ്മ വിളിക്കാതെ തന്നെ കണ്ണുതുറന്നു അടുത്തു കിടന്ന അനിയനെ കാണാതായിരുന്നപ്പോഴാണ് കണ്ണും തിരുമ്മി അടുക്കളയിലേക്ക് ചെന്നത് എന്നും രാത്രിയിൽ ഉള്ള അച്ഛൻറെ ഉപദ്രവങ്ങളുടെ മുന്നിൽ ഒന്നും മിണ്ടാതെ നിറകണ്ണുകളുടെ നിൽക്കുന്ന അമ്മയുടെ ദേഷ്യവും സങ്കടവും തീർക്കുന്ന അടുക്കള പോലും അന്ന് നിശബ്ദമായിരുന്നപ്പോഴാണ് മനസ്സൊന്ന് പിടഞ്ഞത്. ചാരിയിരുന്ന അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം കണ്ണുകൾ എത്തിയത് അമ്മയുടെ ചെരുപ്പുകൾ മുറ്റത്ത് കിടക്കുന്നുണ്ടോ എന്നായിരുന്നു അമ്മയുടെയും ചെരുപ്പുകൾക്കിടയിൽ ഉണ്ടായിരുന്ന എന്റെ ചെരുപ്പ് മാത്രം കിടക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാതെ കരച്ചിലാണ് വന്നത്.
അടുക്കള മുറ്റവും കഴിഞ്ഞ് റോഡിലേക്കുള്ള ഇടവഴിയിലൂടെ ഓടുമ്പോഴാണ് വെള്ളയിൽ കറുത്ത പുള്ളികളുള്ള ആ നരച്ച സാരി ഉടുത്തമ്മ ഓട്ടറേഷ്യയിലേക്ക് കയറുന്നത് കണ്ടത്.ആരോ പിടിച്ചു വലിച്ചതു പോലെ മുന്നോട്ടു പോകാൻ കഴിയാതെ വേലി കമ്പനി പിടിച്ചുനിൽക്കുമ്പോൾ പുറത്തേക്ക് വരാതെ തൊണ്ടയിൽ കരച്ചിൽ കുടുങ്ങിപ്പോയി ഒരു ദിവസം അമ്മ ഇവിടെ നിന്ന് പോകും മോൻ അച്ഛനൊപ്പം നിൽക്കണം അമ്മ പറയാറുള്ള ആ വാക്കുകൾ ആണ് അപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് അപ്പൊ ഇവനോ മുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുന്ന അനിയനെ നോക്കി ചോദിക്കുമ്പോൾ അമ്മ ഏറെനേരം ഒന്നും മിണ്ടാതെ അവനെ നോക്കിയിരിക്കും.
ഇവൻ കുഞ്ഞല്ലേ ഇവൻ അമ്മയുടെ ഒപ്പം നിൽക്കട്ടെ അമ്മ തലമുടിയിൽ കഴുകി പറയുമ്പോൾ എഴുന്നേറ്റുനിന്ന് സ്വന്തം ശരീരം നോക്കി ഞാനും വലിയ ആളായിരുന്നു മനസ്സിൽ പറഞ്ഞു പിന്നെയും അനിയന്റെ ഒപ്പം കളിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് സന്തോഷം കൊണ്ടായിരിക്കും എന്നാണ് കരുതിയിരുന്നത്. കൊരവള്ളിയിൽ കുടുങ്ങിയ കരച്ചിൽ പുറത്തേക്ക് വന്നില്ലെങ്കിലും നിൽക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുകൾ തുടച്ചു അടുക്കളയിലേക്ക് നടന്നു എവിടെയാണ് നിൻറെ തള്ള മൂദേവി ചത്തോ ഇവിടെനിന്ന് ഒരു തേങ്ങയും ഉണ്ടാക്കുന്നില്ലേ എവിടെപ്പോയി കിടക്കുന്നു അച്ഛൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ തന്നെ നിന്നു.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.