കുടലിൽ കെട്ടിക്കിടക്കുന്ന അഴുക്ക് മുഴുവൻ പുറത്തു പോകാൻ.

പല ആളുകൾക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് ശരീരത്തിലെ മലം പുറത്തേക്ക് പോകുന്ന സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലെ പ്രശ്നങ്ങളാണ് നമ്മുടെ ദഹനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. വയറ്റിൽ നിന്നും ദഹിച്ച് ശരിയായ രീതിയിൽ പുറത്തേക്ക് പോകാത്ത അവസ്ഥ, അവിടെ വേദനയുണ്ടാകുന്ന അവസ്ഥ, ദിവസവും പോകാത്ത അവസ്ഥ, ചിലർക്ക് അധികമായി പോകുന്ന അവസ്ഥ എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ദഹനത്തിന്റെ കാര്യത്തിൽ ആളുകൾക്ക് ഉണ്ടാകാറുള്ളത്. പലപ്പോഴും നാം പുറത്ത് നിന്നും എല്ലാം കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ തന്നെ പാചകം ചെയ്തതാണോ എന്നും ഉപയോഗിച്ചിരിക്കുന്ന സാധനങ്ങൾ നല്ല ഗുണമേന്മയുള്ളതാണ് എന്നും നമ്മൾ ശ്രദ്ധിക്കാറില്ല.

ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം നമ്മുടെ ദഹനപ്രക്രിയയ്ക്ക് പ്രശ്നം വരികയും, ഇത് വയറിനുള്ളിൽ പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുകയും, പിന്നീട് മലത്തിലൂടെ ഇത് ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് അറിവുള്ളവർ ആയിരിക്കണം. ഗുണമേന്മയുള്ളതും നല്ല ആരോഗ്യ ഗുണമുള്ളതുമായ ഭക്ഷണങ്ങൾ പരമാവധി കഴിക്കാൻ ശ്രദ്ധിക്കുക. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കാനും വീട്ടിൽ ഞാൻ തന്നെ വച്ച് ഉണ്ടാക്കിയ നല്ല ഭക്ഷണങ്ങൾ കഴിക്കാനും ശ്രദ്ധിക്കുക.അതുപോലെ തന്നെ നാരുകൾ അടങ്ങിയ ഭക്ഷണം അധികം കഴിക്കുന്നതിലൂടെ ദഹനം സുഗമമാക്കാൻ സാധിക്കുന്നു. ധാരാളമായി വെള്ളം കുടിക്കുന്നതും ഇതിനെ ഹെൽപ്പ് ചെയ്യുന്നു. ദഹനം സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ കൂടുതലായും ഉപ്പിലിട്ട് വെച്ച നെല്ലിക്ക, മാങ്ങ, ക്യാരറ്റ് ഇങ്ങനെയുള്ള സാധനങ്ങൾ കഴിക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *