ബാത്ത്റൂമിൽ പോകുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് മൂലക്കുരു എന്നത്. എന്നാൽ പലപ്പോഴും ഡോക്ടറോട് തുറന്നു പറയാൻ മടി കാണിക്കുന്നതും ഇതുതന്നെയാണ്. എന്തുകൊണ്ടാണ് ഇത് ഒരു ഡോക്ടറുടെ അടുത്ത് പറയാൻ മടി കാണിക്കുന്നത് എന്ന് മനസ്സിലാക്കാറില്ല. മലദ്വാരത്തിനോട് ചേർന്നുണ്ടാകുന്ന ഒരു രോഗമാണ് മൂലക്കുരു എന്നത്. അതുകൊണ്ടുതന്നെ ആയിരിക്കാം പലപ്പോഴും ഇത് തുറന്നു പറയാൻ മടി കാണിക്കുന്നത്. മൂലകുരു തന്നെ രണ്ടു തരത്തിലാണ് ആളുകളിൽ ഉണ്ടാകുന്നത്. ഒന്ന് ഇന്റേണലായും ഒന്ന് എക്സ്റ്റേണൽ ആയും. ഇതിൽ ഏറ്റവും കൂടുതൽ വേദന ഉണ്ടാക്കുന്നത് എക്സ്റ്റേണൽ പൈൽസ് ആണ്. ഈ മൂലക്കുരു ഉണ്ടാകുമ്പോൾ വേദനയും, നീരും, ബ്ലീഡിങ്, ചില ആളുകൾക്ക് ചൊറിച്ചിലും കാണാറുണ്ട്.
എന്റെ ഫൈസലിന് വേദന ഇല്ല എന്നതുകൊണ്ട് തന്നെ പലപ്പോഴും ഇത് തിരിച്ചറിയാൻ നേരം വൈകാറുണ്ട് ഇതുമൂലം കൂടുതൽ കോംപ്ലിക്കേഷൻലേക്ക് നയിക്കുകയും പിന്നീട് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ചിലർക്ക് ഈ തടിപ്പ് പുറത്തേക്ക് തള്ളി നിൽക്കാറുണ്ട്. ഇങ്ങനെ തള്ളി നിൽക്കുന്നതിൽ രക്തം കട്ട പിടിക്കുമ്പോഴാണ് കൂടുതലും ബുദ്ധിമുട്ടും ഉണ്ടാകുന്നത്. ഇത് ഒരു സർജാറിയിലൂടെ മാത്രമാണ് മാറ്റാൻ സാധിക്കാറുള്ളൂ. പലപ്പോഴും ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ആയിരിക്കും ഈ പൈൽസിന്റെ ബുദ്ധിമുട്ട് കൂടുതലായി അനുഭവപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ പൈൽസ് ശരീരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുള്ള ആളുകൾ ഇത്തരം ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാറാണ് ചെയ്യാറുള്ളത്. ഒരുതരത്തിൽ പറഞ്ഞാൽ കാലിൽ ഉണ്ടാകുന്ന വേരിക്കോസ് വെയിനിന്റേതിന് സമാനം തന്നെയാണ് ഈ പൈൽസും. കാരണം ദഹനപ്രക്രിയയിൽ മലദ്വാരത്തിനോട് ചേർന്ന് ഉണ്ടാകുന്ന ഞരമ്പുകളിലെ വീക്കമാണ് പൈൽസ് എന്ന് പറയുന്നത്.