നമ്മുടെ വീട് ഏറ്റവും മനോഹരമായ വയ്ക്കാൻ വേണ്ടി നമ്മൾ ചെടികൾ നട്ടുവളർത്തുകയും അവയെ പൂക്കാൻ അനുവദിക്കുകയും ചെയ്യാറുണ്ട്. ഒരുപാട് പൂക്കൾ ഉള്ള വീട് കാണുമ്പോൾ ഒരു പ്രത്യേക ഭംഗി തന്നെയാണ്. പൂക്കളുടെ മനോഹാരിത അത്രയ്ക്ക് വലുതാണ്. അതുകൊണ്ടുതന്നെയാണ് വീടും പരിസരവും മനോഹരമാക്കി വയ്ക്കാനായി പൂക്കളുള്ള ചെടികൾ എല്ലാം നമ്മൾ നട്ടുപിടിപ്പിക്കുന്നത്. നമ്മൾ പലയിടത്തുനിന്നും പറിച്ചു കൊണ്ടുവന്ന നടുന്നത് നല്ല ഭംഗിയുള്ള അല്ലെങ്കിൽ വ്യത്യസ്തമായുള്ള പൂക്കൾ ഉള്ള ചെടികൾ ആയിരിക്കും. എന്നാൽ ഇതേ പൂക്കൾ തന്നെ നമ്മുടെ വീട്ടിലേക്ക് ഐശ്വര്യവും അഭിവൃദ്ധിയും വരുന്നതിന്റെ ചിഹ്നമായി മാറിയാലോ. അത്തരത്തിലുള്ള ചെടികൾ ഉണ്ട്. നമ്മുടെ വീട്ടിൽ ഐശ്വര്യമോ അഭിവൃദ്ധി വരുന്നതിന്റെ സൂചനയായി കുലകുത്തി പൂക്കൾ ഉണ്ടാകുന്ന ചില ചെടികൾ. കൂട്ടത്തിൽ പെടുന്ന ആദ്യത്തെ പുഷ്പമെന്നുപറയേണ്ടത് ശംഖ് പുഷ്പമാണ്.
അതിൽ നീല ശങ്കുപുഷ്പമാണ് ദൈവാംശത്തിന്റെ അടയാളമായി നമ്മുടെ വീട്ടിൽ വളരുന്നത്. മറ്റൊന്നാണ് ചുവന്ന തെച്ചിപ്പൂവ്, ക്ഷേത്രങ്ങളിലെല്ലാം അർച്ചനയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതും ഈ പുഷ്പം തന്നെയാണ്. ഇത് നമ്മുടെ വീട്ടിൽ ഇടതുർന്ന് പുഷ്പിച്ചു നിൽക്കുന്നുണ്ട് എന്നുണ്ടെങ്കിൽ ഇത് നമ്മുടെ വീട്ടിലേക്ക് നല്ലകാലം വരുന്നതിന്റെ അടയാളമാണ്. അതുപോലെതന്നെ വീട്ടിൽ ഈശ്വര സ്വാധീനമുള്ള സമയത്ത് മാത്രം പൂക്കുന്ന ഒരു പൂവാണ് ചുവന്ന അരളി. കുലകുത്തി മുല്ലപ്പൂക്കൾ ഉണ്ടാകുന്നത് ചെടിനിറച്ചി പൂക്കൾ ഉണ്ടാകുന്നത് വീട്ടിൽ ദേവീ കടാക്ഷം ഉള്ളതിന്റെ അടയാളമാണ്. അതുപോലെതന്നെ വീട്ടിൽ നല്ല കാലം വരുന്ന സമയത്ത് പൂക്കുന്ന ഒന്നാണ് കണിക്കൊന്ന. ഇത്തരത്തിൽ ഓരോ പൂക്കളും ഓരോ അടയാളങ്ങളാണ്.