നമ്മുടെ ചെറിയ അടക്കത്തോട്ടങ്ങളിൽ ചെടികൾക്ക് എല്ലാം നമുക്ക് ഉപയോഗിക്കാവുന്ന ഒരു കീടനാശിനിയോ അല്ലെങ്കിൽ മരുന്നോ ആണ് നമ്മുടെ വീട്ടിലെ അടുക്കളയിൽ നിന്നും ഉണ്ടാക്കപ്പെടുന്നത്. ഈ മരുന്ന് ഉണ്ടാക്കുന്നതിന് നിങ്ങൾക്ക് യാതൊരുവിധ ചെലവും ഉണ്ടാകുന്നില്ല. നമ്മൾ വീട്ടിലെ അടുക്കളയിൽ പാകം ചെയ്ത് ബാക്കിവരുന്ന വേസ്റ്റ് ആയി വരുന്ന ചോറ് കഞ്ഞിവെള്ളം അതുപോലെ പലതും ഇതിനായി ഉപയോഗിക്കാം. ചെടികൾ കൂടുതൽ പുഷ്പിക്കാനും ഇതിന്റെ വിളവ് നുറ് മേനിയാക്കുന്നതിനും ഇവ പലപ്പോഴും സഹായിക്കാറുണ്ട്. അതുകൊണ്ടുതന്നെ കഥകളിൽ നിന്നും വില കൊടുത്തു മേടിക്കുന്ന മരുന്നുകൾക്ക് നമ്മുടെ കൃഷിയിടത്തിൽ ചുരുങ്ങിയ സ്ഥാനം മാത്രം കൊടുക്കാം. ഇത്തരത്തിൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ വളരുന്ന കോവൽ ചെടിയുടെ പരിപാലനം നമുക്ക് ശ്രദ്ധിക്കാം. കോവലി നന്നായി പോകുന്നതിനും കായ്ക്കുന്നതിനും ചെടി നല്ല ആരോഗ്യത്തോടെ കൂടിയിരിക്കണം എന്നതാണ്.
എന്നാൽ പലപ്പോഴും ഇതിൽ ഉറുമ്പും പുഴുക്കളും വന്ന് ഇവയുടെ ഇലകളും തണ്ടും നശിപ്പിക്കുന്നതായി കാണാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നത് മൂലം ചെടികൾ നല്ല ഫലം നൽകാതെ വരുന്നു. ഇതിനായി ചെടിയുടെ കടഭാഗത്ത് മൂന്നാഴ്ച കൂടുമ്പോൾ ഒരുപിടി വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കാം. ഒപ്പം തന്നെ ഒരു മാജിക്കൽ ഫെർട്ടിലൈസർ ആയി, നമ്മുടെ വീട്ടിലെ അടക്കളയിലുള്ള കഞ്ഞിവെള്ളവും അതിലേക്ക് രണ്ടോ മൂന്നോ സ്പൂണ് ചോറും ചേർത്ത് ഒരു കുഞ്ഞു കഷ്ണം ശർക്കരയും ഒന്നോരണ്ടോ കഷണം പച്ചമഞ്ഞളും ചതച്ച് ചേർത്ത് മൂന്ന് ദിവസം പുളിപ്പിക്കാനായി വയ്ക്കുക. ഇത് അരിച്ചെടുത്ത് ചെടികളിൽ ഉപയോഗിക്കാം. അങ്ങനെ ഉപയോഗിക്കുന്നത് പാറ്റയും, ഇല നശിപ്പിക്കുന്ന പ്രാണികളെയും, എല്ലാം തുരത്താൻ സാധിക്കുകയും, പുക്കാനും,കായ്ക്കാനും ചെടികളെ കൂടുതൽ ഉത്തേജിപ്പിക്കാനും സാധിക്കും.