ഒരു മനുഷ്യനെ ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടാകും എപ്പോഴാണ്ന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ. ഒരു മനുഷ്യൻ സന്തുഷ്ടവാനാണ് എന്ന് തിരിച്ചറിയുന്നതെങ്ങനെ എന്നറിയാമോ. ഒരു മനുഷ്യന് ശാരീരികവും മാനസികമായും സന്തോഷവും ആരോഗ്യം ഉണ്ടെങ്കിൽ അദ്ദേഹം രാത്രിയിൽ മരുന്നുകൾ ഒന്നും കൂടാതെ തന്നെ സുഖമായി ഉറങ്ങുന്നു എന്നതിലൂടെ തിരിച്ചറിയാൻ സാധിക്കും. ഇത്തരത്തിൽ നിങ്ങൾക്ക് ഉറങ്ങാൻ സാധിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ കാര്യം. എപ്പോൾ ഉറങ്ങാൻ കിടക്കുന്നു എന്നതിലല്ല നിങ്ങൾ എപ്പോൾ ഗാഢനിദ്രയിലേക്ക് പോകുന്നു എന്നതാണ് ഉറക്കത്തിന് ഏറ്റവും പ്രധാനം. നമ്മുടെ ഒരു ദിവസം നല്ലതാകണമെങ്കിലും, ആ ദിവസം നല്ല രീതിയിൽ പ്രവർത്തിക്കണമെങ്കിൽ, ശാരീരികവും മാനസികമായി നമുക്ക് സൗഖ്യം ഉണ്ടാകുന്നതിന് വേണ്ടി നമുക്ക് രാത്രിയിൽ നല്ല രീതിയിലുള്ള ഉറക്കം ലഭിക്കുന്നത് അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.
ഒരു മനുഷ്യൻ സാധാരണയായി ഒരു 8 മണിക്കൂർ എങ്കിലും ഉറങ്ങിയാൽ മാത്രമാണ് അയാൾക്ക് ആരോഗ്യകരമായ ജീവിതം ലഭ്യമാകുന്നുള്ളൂ. പ്രായം കൂടുന്തോറും ഉറക്കത്തിന്റെ അളവ് കുറഞ്ഞു വരുന്നു എന്നത് നമ്മൾ കാണുന്ന ഒരു അവസ്ഥയാണ്. പഠനകാലങ്ങളിലും ചെറുപ്പക്കാരിലും ഈ എട്ടുമണിക്കൂറെങ്കിലും ഉറങ്ങണം എന്നത് നിർബന്ധം ആയിട്ടുള്ള ഒരു കാര്യമാണ്. ഇത് പ്രായം കൂടുന്തോറും ഉറക്കത്തിന്റെ അളവ് കുറയുന്നു എന്നതുകൊണ്ടുതന്നെ, മിഡിൽ ഏജ് ഉള്ള ഒരു വ്യക്തിക്ക് ഒരു അഞ്ചുമണിക്കൂറെങ്കിലും നല്ല ഗാഢനിദ്രയിൽ ആയിരിക്കുന്നു എങ്കിൽ, ഉത്തമമായിട്ടുള്ള കാര്യം അതുതന്നെയാണ്. പ്രായമായ പലരും പറയുന്നത് കേട്ടിട്ടുണ്ട് രാത്രിയിൽ ഉറക്കമില്ല എന്നുള്ളത്. എന്നാൽ യഥാർത്ഥത്തിൽ പകൽ സമയങ്ങളിൽ ഉറങ്ങുന്നു എന്നുള്ളതുകൊണ്ടുതന്നെയാണ് രാത്രിയിൽ ഉറക്കം ലഭിക്കാത്തത്. ആ വ്യക്തിക്ക് ഒരു അഞ്ചുമണിക്കൂർ മാത്രമായിരിക്കുംനല്ല ഗാഡ നിദ്ര ലഭിക്കാറുള്ളത്. പലപ്പോഴായി പകൽസമയത്ത് ഉറങ്ങി തീർക്കുന്നതുകൊണ്ട് രാത്രിയിൽ ഉറക്കം ലഭിക്കാതെ വരുന്നു.