ഇന്ന് ഏറ്റവും അധികം ആളുകൾ കണ്ടുവരുന്ന ഒരു അസ്വസ്ഥതയാണ്, കൈകളിലെ തരിപ്പും മരവിപ്പും ഒരു പെരുപ്പ് എന്നിങ്ങനെയൊക്കെ ഉള്ള ഒരു അവസ്ഥ. ഇത് പലപ്പോഴും അവർക്ക് വീട്ടിലെ ജോലികൾ ചെയ്യുന്നതിന് പോലും ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. എന്തെങ്കിലും ഒരു സാധനം എടുക്കുന്നതിനു, അമർത്തുന്നതിന് ഒക്കെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്തുകൊണ്ടാണ് യഥാർത്ഥത്തിൽ ഇങ്ങനെ ഉണ്ടാകുന്നത് എന്ന് സംശയവുമായി പലരും ഒരു ഡോക്ടറെ സമീപിക്കാറുണ്ട്. ഇതിന് പ്രധാനമായും പറയുന്ന പേര് കാർപ്പൽ ടണൽ സിൻഡ്രം എന്നാണ്. സൂചി കുത്തുന്നതുപോലെയുള്ള വേദനയോ അല്ലെങ്കിൽ അസഹനീയമായ കടച്ചിലോ കൈകളിൽ ഉണ്ടാകുന്നു എന്നാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങൾ. എന്തെങ്കിലും സ്ഥിരമായി ചെയ്യുന്ന ജോലികൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥ ഇതുമൂലം ഉണ്ടാകാറുണ്ട്. തുണി പിഴിയുക, അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക.
എന്തെങ്കിലും കറിക്ക് അരീക എന്നിവ പോലും ചെയ്യാനാകാത്ത അവസ്ഥ കാണപ്പെടാറുണ്ട്. കൈകൾ ഒന്നുകൂടെയുകയോ അല്ലെങ്കിൽ ആ ഭാഗത്ത് ഒന്ന് മസാജ് ചെയ്യുകയോ ചെയ്യുമ്പോൾ ചിലർക്ക് കുറച്ച് ആശ്വാസം ലഭിക്കാറുണ്ട്. കൈപ്പത്തിക്കും കൈത്തണ്ടക്കും ഇടയിലുള്ള ജോയിന്റിൽ ഉണ്ടാകുന്ന പ്രശ്നമാണ് ഇതിന്റെ പ്രധാന കാരണം. കൈപ്പത്തിയിലേക്ക് ഞരമ്പുകളും അതുപോലെതന്നെ രക്തവും കടത്തിവിടുന്നതിനായി ഒരു വാതിൽ പോലെയുണ്ട് ആ ഭാഗത്ത് എന്തെങ്കിലും ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നത്. കൈപ്പത്തിയിലെ ഞരമ്പുകളെയും, കൈപ്പത്തിയുടെ ചലനത്തിനെയും സഹായിക്കുന്ന ഒരു ഭാഗമാണ് കാർപൽ ടണൽ എന്ന ഭാഗം. ഈ ഭാഗത്തിന്റെ ബ്ലോക്ക് ആണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. തൈറോയ്ഡ് രോഗങ്ങൾ, വിറ്റാമിന്റെ കുറവ് അതുപോലെ വാദത്തിന്റേതായ പ്രശ്നങ്ങളൊക്കെ ഇത്തരം ബുദ്ധിമുട്ടുണ്ടാകുമെന്ന് കാരണമാകുന്നു.