നമ്മൾ സാലഡ്കളിലും മറ്റും പ്രധാനമായും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് കുക്കുമ്പർ എന്നത്. കുക്കുംബർ നമ്മുടെ ശരീരത്തിലേക്ക് കൂടുതലും ജലാംശം നൽകുന്ന ഒരു പച്ചക്കറി തന്നെയാണ്. ഇത് കഴിക്കുന്നത് നല്ല ആരോഗ്യഗുണങ്ങൾ ഉണ്ടാക്കുന്നു എന്നതും മനസ്സിലാക്കാം. എന്നാൽ പലപ്പോഴും ഇത് കൃഷി ചെയ്യുമ്പോൾ നമുക്ക് പലതരത്തിലുള്ള കീടങ്ങളെയും, ചെടി പഴുത്ത് ഉണങ്ങി നാശായി പോകുന്ന അവസ്ഥയും ഒക്കെ നേരിടേണ്ടതായി വരാറുണ്ട്. ഇതിനെയൊക്കെ പ്രതിരോധിക്കുന്ന നമുക്ക് ഒരു പ്രയോഗം നടത്താനാകും. ഈ പ്രയോഗത്തിലൂടെ നമുക്ക് വളരെയധികം കുക്കുംബർ വിളവെടുക്കാനും സാധിക്കുന്നു. പലപ്പോഴും നമ്മൾ എത്രയൊക്കെ നോക്കി വളർത്തിയാലും, ചെടികൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായി കാണാറുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിനായി പലതരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ടെങ്കിലും, അതിൽ ഏറ്റവും ഗുണപ്രദമായിട്ടുള്ള ഒരു മരുന്നാണ് ഇനി പറയാൻ പോകുന്നത്. ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ അടുക്കളയിൽ സുഖമായി ഉണ്ടാക്കാൻ കഴിയുന്ന ഒന്ന് തന്നെയാണ്.
വീട്ടിൽ ദോശക്ക് വീട്ടിലേക്ക് മാവ് അരയ്ക്കുമ്പോൾ, അരച്ചശേഷം മിക്സിയുടെ ജാറിൽ ഉണ്ടാകുന്ന വെയ്സ്റ്റും അതിനോടൊപ്പം തന്നെ പുളിച്ച കഞ്ഞിവെള്ളവും ഒപ്പം ഒന്നോ രണ്ടോ ശർക്കരയും ചേർത്ത് ലായിനി രുപത്തിൽ ആക്കി, പുളിപ്പിച്ചതിനുശേഷം ചെടികളിൽ ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് വഴി ചെടികളിൽ പുതിയ തളിരുകളും, പൂക്കളും, കായ്കളും ഉണ്ടാകാനായിട്ട് ഇടയൊടുക്കുന്നു. ഒരിക്കൽ കായ്കൾ ഉണ്ടായി പിന്നീട് തായോ പൂക്കളം ഉണ്ടാകാതെ നിൽക്കുന്ന ചെടികളിൽ പോലും പുതിയ തളിരുകൾ ഉണ്ടാകാൻ ഇത് സഹായകമാകുന്നു. ഇത്തരത്തിലുള്ള ഒരു ലായിനി ഒരിക്കലെങ്കിലും നിങ്ങൾ ഒന്ന് ഉപയോഗിച്ച് നോക്കൂ. എങ്കിൽ മാത്രമാണ് ഇതിന്റെ ഫലം നിങ്ങൾക്ക് തിരിച്ചറിയാൻ ആകുന്നുള്ളൂ.