ശരീരത്തിന് രോഗാവസ്ഥകൾ ഉണ്ടാകുമ്പോൾ നമ്മൾ മരുന്നുകൾ കഴിക്കുക എന്നത് സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യമാണ്. എന്നാൽ ഈ മരുന്നുകൾ ഏതൊക്കെ തരത്തിലാണ് നമ്മുടെ ശരീരത്തിലെ പ്രവർത്തിക്കുന്നത് എന്നുകൂടി നാം അറിഞ്ഞിരിക്കുന്നത് വളരെ നന്നായിരിക്കും. കാരണം ചില മരുന്നുകൾക്ക് ഡോസ്സേജ് കൂടുതലുള്ളതുകൊണ്ടും, അതിലെ കണ്ടന്റുകളുടെ വ്യത്യാസം കൊണ്ടോ, നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾക്കും വഴിയൊരുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള മരുന്നുകളെ അറിഞ്ഞു ഒഴിവാക്കി നിർത്തിയാൽ.
ശരീരം രോഗാവസ്ഥയ്ക്ക് കഴിക്കുന്ന മരുന്നു കൊണ്ട് തന്നെ മറ്റൊരു രോഗാവസ്ഥയിലേക്ക് എത്തുന്നത് തടയാൻ സാധിക്കും. ചില മരുന്നുകളെ കുറിച്ചുള്ള നമ്മുടെ സംശയങ്ങളും, മറ്റുള്ള ആളുകളിൽ നിന്നും പറഞ്ഞ കേട്ടിട്ടുള്ള തെറ്റായ ധാരണകൾ വഴി, നമ്മൾ മരുന്നുകൾ കഴിക്കുന്നത് ഒരു ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ തന്നെ നിർത്തുന്ന അവസ്ഥകൾ കാണാറുണ്ട്. ഇത് യഥാർത്ഥത്തിൽ നിങ്ങളെ ഉള്ള രോഗാവസ്ഥ കൂട്ടുന്നതിന് സഹായിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ നാം ഏതു മരുന്ന് കഴിക്കുന്നോ അതിനെക്കുറിച്ച് ഒരു ശരിയായ ധാരണ ഉണ്ടായിരിക്കുന്നത് എപ്പോഴും നന്നായിരിക്കും.
ഇത്തരത്തിൽ ആളുകൾക്ക് തെറ്റിദ്ധാരണയുള്ള ഒരു മരുന്നാണ് പയോഗ്ലിറ്റസോൺ എന്ന മരുന്ന്. ഇത് നാം കൂടുതലായും ഉപയോഗിക്കുന്നത് പ്രമേഹ രോഗികളിലാണ്. ഈ പയോഗ്ലിറ്റസോൺ എന്ന ഗുളിക പ്രമേഹരോഗികൾ പ്രവർത്തിക്കുന്നത് ഇൻസുലിൻ റെസിസ്റ്റൻസിനെ കുറച്ചു കൊണ്ടാണ്. അല്ലെങ്കിൽ പുറത്തുനിന്ന് ഭക്ഷണത്തിലൂടെ കൊടുക്കുന്ന കോശങ്ങളിലേക്കും ലിവറിലേക്കും വലിച്ചെടുക്കാൻ ശരീരത്തിന് സഹായിക്കുകയും അതുവഴി ശരീരത്തിന്റെ ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയുക എന്ന പ്രവർത്തിയാണ് പയോഗ്ലിറ്റാസോൺ മരുന്നുകൾ ചെയ്യുന്നത്.