എന്താണ് വിഷാദരോഗം? ഇത് വിഷാദവുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.

എല്ലാ ആളുകൾക്കും ഉണ്ടാകുന്ന ഒന്നാണ് വിഷാദം എന്നത്. സാധാരണയായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ, ഏറ്റവും ആത്മബന്ധം ഉള്ള ആരെങ്കിലും മരിക്കുമ്പോൾ, അല്ലെങ്കിൽ ജോലി നഷ്ടപ്പെടുമ്പോൾ, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എല്ലാം തന്നെ വിഷമം അല്ലെങ്കിൽ വിഷാദം ഉണ്ടാവുക സർവ്വസാധാരണമാണ്. വിഷാദതിനും, വിഷാദ രോഗത്തിനും ഒരുപാട് വ്യത്യാസമുണ്ട്. ഈ വിഷാദം തന്നെ രണ്ടോ അതിലധികമോ ആഴ്ച നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ഇതിനെ വിഷാദരോഗം എന്ന് പറയുന്നു. ഇത്തരത്തിൽ രണ്ടാഴ്ചയോ അതിൽ കൂടുതൽ നിലനിൽക്കുന്ന സ്ഥായിയായ വിഷമ ഭാവത്തിനെയാണ് വിഷാദരോഗം എന്ന് പറയുന്നത്.

അത്രയും നാൾ ഉൻമേശത്തോടുകൂടി ചെയ്തിരുന്ന കാര്യത്തിലുള്ള താല്പര്യം കുറവ്, ശ്രദ്ധക്കുറവ്, ഏത് നേരവും ക്ഷീണവും, കിടപ്പും ഇവയെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. വിഷാദരോഗത്തിന്റെ ഭാഗം തന്നെയാണ് ഉറക്കകുറവും, വിശപ്പില്ലായ്മയുമെല്ലാം. ചികിൽസിച്ചില്ലെങ്കിൽ ആത്മഹത്യ പോലെയുള്ള പ്രവണതകൾക്കും ഇത് കാരണമാകാറുണ്ട്. വിഷാദരോഗത്തെ കുറിച്ച് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും. കാരണം ലോകത്തിലെ രോഗാവസ്ഥകളുടെ നിരയെടുത്താൻ അതിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന ഒരു രോഗാവസ്ഥയാണ് വിഷാദരോഗം എന്നത്.

വിഷാദരോഗം മാനസികമായി മാത്രമല്ല ശാരീരികമായും ഒരു വ്യക്തിയെ ബാധിക്കുന്നു. വിഷാദരോഗം ഏറ്റവും കൂടുതലായി സ്ത്രീകളിലാണ് കാണപ്പെടാറുള്ളത്. വിഷാദരോഗത്തിന് യഥാർത്ഥ കാരണം തലച്ചോറിലുള്ള ചില കെമിക്കലുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ ഇത് എല്ലാ പ്രായക്കാരിലും വരാവുന്നതാണ്.കുട്ടികളെ പ്രധാനമായും ഇതിന്റെ ലക്ഷണമായി കാണുന്നത് വാശിയും ദേഷ്യവും എല്ലാം ആണ്. പ്രസവനന്തരമായി ചില സ്ത്രീകൾക്കും വിഷാദരോഗം കാണപ്പെടാറുണ്ട്. വിഷാദരോഗം മറ്റു മാനസികരോഗങ്ങളുടെ ഭാഗമായും ഉണ്ടാകാം. അതുകൊണ്ടുതന്നെ രണ്ടാഴ്ചയിൽ കൂടി നിൽക്കുന്ന സ്ഥായിയായ വിഷാദ ഭാവം ഒരു സൈക്കോളജിസ്റ്റ്നെ കാണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *