ചെടികളുടെ കരുത്തുകൂട്ടുന്നതിനായി പലപ്പോഴും നാം ഉപയോഗിക്കുന്ന ഒരു മരുന്നാണ് എല്ലുപൊടി എന്നത്. എന്നാൽ ഇന്ന് മാർക്കറ്റുകളിൽ നിന്നും കിട്ടുന്ന എല്ലുപൊടി എന്ന പേരിൽ ലഭിക്കുന്നത് വെറും വേസ്റ്റ് മെറ്റീരിയൽ ആണ്. പാക്കറ്റിൽ സ്റ്റീംഡ് ബോൺ പൗഡർ എന്ന് എഴുതിയിട്ടുണ്ടെങ്കിൽ മാത്രമാണ് അത് നല്ല എല്ല് പൊടി ആയിരിക്കുക. അല്ലാതെ ലോക്കൽ കമ്പനികളുടേതായ എല്ല് പൊടികൾ വാങ്ങി ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ ചെടികൾക്ക് ഒരുതരത്തിലുള്ള ഗുണവും ലഭിക്കുന്നില്ല. എന്നാൽ നമുക്ക് കൃഷിയിടത്തിൽ വളരെയധികം ദോഷകരമായ പലതും സംഭവിക്കുന്നു എന്നതാണ് കാര്യം.
അതായത് പെരുച്ചാഴി ശല്യം, പട്ടി പൂച്ച മാന്തി മണ്ണും മുഴുവൻ നശിപ്പിച്ചിടുന്ന അവസ്ഥ, ഏലികളുടെ ശല്യം എന്ന രീതിയിലുള്ള കാര്യങ്ങൾ എല്ലാം തന്നെ നമ്മുടെ കൃഷിയിടത്തിലേക്ക് വിളിച്ചുവരുത്തുന്നതിനുള്ള ഉപാധിയായി മാറുന്നു. അതുകൊണ്ടുതന്നെ പരമാവധിയും നല്ല കമ്പനിയുടെ എല്ലുപൊടി വാങ്ങി ഉപയോഗിക്കുകയാണെങ്കിൽ പ്രശ്നങ്ങളില്ലാതെ പോകും. അല്ലായെങ്കിൽ ഇതിനു പകരമായി നമുക്ക് റോക്ക്ഫോസ്ഫേറ്റ് എന്ന ഒരു ഉപാധി വാങ്ങാൻ സാധിക്കും.
റോക്ക് ഫോസ്ഫേറ്റ് വളരെയധികം വിലക്കുറവാണ് എന്നതുകൊണ്ട് തന്നെ ഉപകാരപ്രദമാണ്. എല്ലുപൊടിയുടെ പകുതി വിലയോളം മാത്രമാണ് ഇതിനെ ആവശ്യമായിട്ടുള്ളത്. ഗ്രോ ബാഗിൽ ആണ് ചെടികൾ വയ്ക്കുന്നത് എന്നുണ്ടെങ്കിൽ, ഒരു ഗ്രോ ബാഗിന് ഒരു സ്പൂൺ റോക്ക് ഫോസ്‌ഫെറ്റ്എന്ന കണക്കിൽ ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് കൊണ്ട് ചെടികൾക്ക് കൂടുതൽ കരുത്തും പൂക്കളും കായ്ഫലവും ഉണ്ടാകുന്നതിന് സഹായപ്രദമാണ്. അതോടൊപ്പം തന്നെ ചെടികളുടെ പേരുകൾ നല്ല ഭലത്തോടുകൂടി ഉണ്ടാകുന്നതിനും ഉപകാരപ്രദമാണ്. കാരണം ഇതിൽ നല്ലപോലെ കാൽസ്യവും മറ്റ് പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു.