ഇന്നത്തെ നമ്മുടെ ജീവിതരീതിയുടെ പ്രശ്നം കൊണ്ട് തന്നെ നമ്മുടെ പ്രായവും വളരെ പെട്ടെന്ന് തന്നെ കൂടിപ്പോകുന്നതായി കാണപ്പെടുന്നു. ഇത് നമ്മുടെ ഭക്ഷണക്രമീകരണങ്ങളും ജീവിതരീതിയും വ്യായാമം ഇല്ലായ്മയും ഒക്കെ കൊണ്ട് തന്നെയാണ്. അമിതമായ മദ്യപാനവും, പുകവലിയും, ഡ്രഗ്സ്സിന്റെ ഉപയോഗവും ഒക്കെ ഇതിനെ ബാധിക്കുന്ന ഒരു കാര്യമാണ്. പ്രായം എന്നത് നമുക്ക് ഒരിക്കലും പിടിച്ചു നിർത്താൻ കഴിയുന്ന ഒരു കാര്യമല്ല. എങ്കിൽ കൂടിയും നമ്മുടെ ജീവിത രീതി കൊണ്ടുണ്ടാകുന്ന, ദുശീലങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രായം ത്തോന്നുന്ന രീതിയിലുള്ള അമിതമായ വേഗത്തെ നമുക്ക് ഒന്നു നിയന്ത്രിക്കാവുന്നതാണ്. ഇതിനായി നമ്മുടെ മനസ്സിനെ ആദ്യമേ ഒരുക്കേണ്ടതാണ്.പ്രായം കുറയ്ക്കുന്നതിന്, അല്ലെങ്കിൽ പ്രായം പെട്ടെന്ന് കൂടി പോകാതിരിക്കാനുള്ള ഒരു ഹെൽത്ത് ഡ്രിങ്കിനെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനെ ഒരുപാട് ഗുണങ്ങൾ ഉണ്ട്. ഇതിൽ ഒരുപാട് വൈറ്റമിൻസും, മിനറൽസും, ആന്റിഓക്സിഡൻസും അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ചർമ്മത്തിനെ കൂടുതൽ സോഫ്റ്റ് ആക്കിയും,സ്‌ട്രെച്ചെബിൾ ആക്കിയും വയ്ക്കാൻ സാധിക്കുന്നു. ഇതിന് നമ്മെ സഹായിക്കുന്ന ഏറ്റവും ഗുണപ്രദമായിട്ടുള്ള ഒന്നാണ് നെല്ലിക്ക. നമ്മൾ ഏതെങ്കിലും ഗുളികയോ മരുന്നോ കഴിക്കുന്നതിനേക്കാൾ ഉപരി ആയിട്ടുള്ള ഗുണങ്ങൾ ഈ നെല്ലിക്കയിൽ നിന്നും നമുക്ക് ലഭിക്കുന്നു. ഒരു 250 ഗ്രാം നെല്ലിക്കയും, അതിലേക്ക് നൂറു മില്ലിയിൽ താഴെ ശർക്കര നീരും, ഒരു കഷണം ഇഞ്ചിയും ഒന്നോ രണ്ടോഏലക്കയും ഒരുമിച്ച് ചേർത്ത് ജ്യൂസ് ആക്കി കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് ഒരു ഹെൽത്ത് ഡ്രിങ്ക് ആയി നിങ്ങൾക്ക് ഉപയോഗിക്കാം.