പ്രമേഹം എന്ന രോഗത്തെക്കുറിച്ച് നമ്മൾ ഇപ്പോൾ തന്നെ ഒരുപാട് മനസ്സിലാക്കി കഴിഞ്ഞിരിക്കും. അതുകൊണ്ട് തന്നെ പ്രമേഹം എന്താണെന്നും ഇതെങ്ങനെ ശരീരത്തെ ബാധിക്കുന്നു എന്നും നമുക്ക് കുറച്ചൊക്കെ അറിവുണ്ടായിരിക്കും. പ്രമേഹം വന്ന രോഗിയെ ചികിത്സിക്കുന്ന അതേസമയം തന്നെ അയാളുടെ മനസ്സിനും ഒരു പ്രാധാന്യം കൊടുക്കേണ്ടതാണ്. കാരണം ഒരുപാട് നാളത്തേക്ക് ഈ രോഗാവസ്ഥയിൽ ആയിരിക്കുന്നത്കൊണ്ടുതന്നെ അവർക്ക് ഒരുപാട് ആകാംക്ഷയും ഭീതിയും ഒരുപോലെ ഉണ്ടായിരിക്കും. ചിലർക്ക് ഒരു ഡിപ്രഷൻ എന്ന വസ്തുതയിലേക്കും പോകുന്നതായി കണ്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ തീർച്ചയായും ഈ പ്രമേഹ രോഗിയെ ചികിത്സിക്കുന്ന ഒരു ഡോക്ടർ അവിടെ പ്രമേഹം എന്ന രോഗത്തേക്കാൾ ഉപരിയായി ആ രോഗിയുടെ മനസ്സിനെ കൂടി കൺസിഡർ ചെയ്യേണ്ടതുണ്ട്. അവരുടെ രോഗാവസ്ഥയൊ ഇത്രയും വർഷം അതേരോകാവസ്ഥയിൽ ഇരിക്കുന്നത് കൊണ്ടോ ഉള്ള മാനസികാവസ്ഥയിലോ എന്തെങ്കിലും പിരിമുറുക്കങ്ങളും മറ്റോ ഉണ്ടോ എന്ന് അറിയുകയും, അതിനെ അവർ അർഹിക്കുന്ന രീതിയിലുള്ള ആശ്വാസവാക്കുകളും നൽകേണ്ടതാണ്. ഏറ്റവും പ്രധാനപ്പെട്ടത് ചെറിയ കുട്ടികളിൽ കാണുന്ന ടൈപ്പ് വൺ പ്രമേഹം തന്നെയാണ്.
കാരണം ചെറിയ കുട്ടികൾ ആയതുകൊണ്ട് തന്നെ അവർക്ക് ഇത്തരം ഭക്ഷണക്രമങ്ങളും, നിബന്ധനകളും ഉന്നയിക്കുമ്പോൾ തന്നെ അവർക്ക് ഒരുപാട് അസ്വസ്ഥതകളും ഉണ്ടാകും. അവർ പെട്ടെന്ന് അതിനെ അംഗീകരിച്ചു കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ മനസ്സിന്റെ നിയന്ത്രണത്തിനും ഒരുപോലെ സ്ഥാനം കൊടുക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഒരുപാട് നിർബന്ധിച്ച് കൊണ്ടുള്ള ഭക്ഷണക്രമീകരണങ്ങൾ ഒരിക്കലും ചെയ്യാതിരിക്കുകയാണ് ഏറ്റവും നല്ല കാര്യം. ഇക്കാര്യത്തിൽ രോഗിയോടൊപ്പം തന്നെ രോഗിയുടെ കൂടെ ആയിരിക്കുന്നവരും അതോടൊപ്പം തന്നെ ഡോക്ടറും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.