നമ്മൾ രണ്ട് രീതിയിലാണ് ദൈവത്തോട് പ്രാർത്ഥിക്കാറ്. ഒന്നാമത്തേത് എന്ന് പറയുന്നത് നമ്മുടെ ഏതെങ്കിലും ആവശ്യങ്ങൾ സാധിക്കുന്നതിനായി തിരിച്ച് ആഗ്രഹിച്ചുകൊണ്ട് പ്രാർത്ഥിക്കുന്ന രീതി. രണ്ടാമത്തേത് തിരിച്ചൊന്നും ആഗ്രഹിക്കാതേ ഈശ്വര നാമം വിളിച്ചപേക്ഷിക്കുന്ന രീതിയും. ഈ രണ്ട് രീതിയിലും പ്രാർത്ഥിക്കുന്നത് ഒരിക്കലും ഒരു തെറ്റൊന്നുമല്ല. പക്ഷേ എങ്കിലും ഇവയിൽ നമ്മൾ ചില കാര്യങ്ങൾ ചില രീതിയിൽ പ്രാർത്ഥിക്കുന്നത് തികച്ചും ദോഷങ്ങൾ വരുത്തി വയ്ക്കുന്നവയാണ്. അങ്ങനെ പ്രാർത്ഥിക്കുന്നത് ഗുണത്തേക്കാളേറേ നമുക്ക് ഒരുപാട് നഷ്ടങ്ങൾ വരുത്തിയിരിക്കുന്നു.
ഒന്നാമത്തെ കാര്യമെന്ന് പറയുന്നത് നമ്മൾ പ്രാർത്ഥനയ്ക്ക് ഒരുങ്ങുന്നതിനു മുൻപ് തന്നെ നമ്മുടെ വീട്ടിലെ വയസ്സായവരോ കുഞ്ഞു ആയിട്ടുള്ളവരെ ആവശ്യങ്ങൾ എല്ലാം ചെയ്തു കൊടുത്തിരിക്കണം എന്നുള്ളതാണ്. അവർക്ക് എന്തെങ്കിലും ആവശ്യം പറയുന്ന സമയത്ത് നിങ്ങൾ പ്രാർത്ഥിക്കാനായി തുനിയരുത്. ഇത് പ്രാർത്ഥനയ്ക്ക് ദോഷം വരുത്തുന്നു. പ്രായമായവരുടെയും കുഞ്ഞുങ്ങളുടെയും ആവശ്യങ്ങൾക്ക് ആയിരിക്കണം പ്രാർത്ഥനയേക്കാളും മുൻഗണന.
അതിനുശേഷം വേണം പ്രാർത്ഥിക്കാം.സ്വന്തം കഴിവിനെ കൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കാൻ പാടുള്ളൂ. സ്വന്തമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക്, ദൈവത്തിന് പരീക്ഷിക്കാനായി ഒരിക്കലും പ്രാർത്ഥിക്കരുത്. ഭഗവാനെ ഒരിക്കലും നമ്മുടെ ഒരു ജോലിക്കാരനായി കാണരുത്. താൻ പാതി ദൈവം പാതി എന്നാണ് ചൊല്ല്. അതുകൊണ്ടുതന്നെ നമ്മൾ ചെയ്യേണ്ട കാര്യം ചെയ്യാതെ, പ്രയത്നിക്കാതെ തന്നെ ദൈവത്തിന്റെ കയ്യിൽ നിന്നും നേരിട്ട് അത് ലഭിക്കണമെന്ന് ഒരിക്കലും പ്രാർത്ഥിക്കരുത്. നമുക്ക് ആവുന്ന പോലെ ആ കാര്യത്തിന് വേണ്ടി നമ്മളും പ്രയത്നിക്കണം,അതോടൊപ്പം തന്നെ പ്രാർത്ഥിക്കണം എന്നതാണ് കാര്യം.