നമ്മുടെയെല്ലാം വീട്ടിൽ ഒരുപാട് പച്ചക്കറി ചെടികൾ ഉണ്ടായിരിക്കും. എന്നാൽ ഇവയെല്ലാം ആദ്യ കാലഘട്ടത്തിൽ നല്ല കായ ഫലം തന്നെങ്കിലും, പിന്നീട് പൂക്കാതെയും കായ്ക്കാതെയും നിൽക്കുന്ന അവസ്ഥ കാണാറുണ്ട്. എന്നാൽ ഇതിനെല്ലാം ഒരു പരിഹാരം നമ്മുടെ വീട്ടിലെ അടുക്കളയിൽ തന്നെ ഉണ്ടെന്നുള്ളതാണ് വാസ്തവം. നമ്മുടെ അടുക്കളയിൽ തന്നെ നാം വേസ്റ്റ് ആയി കഴുകി കളയുന്ന ചില സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ, നമ്മുടെ ചെടികളുടെ ഇത്തരത്തിൽ പൂക്കാതെ നിൽക്കുന്ന അവസ്ഥ മാറ്റിയെടുക്കാൻ സാധിക്കും.
ചില പച്ചക്കറികൾ ഉണ്ട് നല്ലപോലെ കയ്ക്കുന്നതായി കാണാറുണ്ട്, അത്പിന്നീട് അത്തരത്തിൽ കായ്ക്കാതെ വരുന്ന അവസ്ഥയും കാണാറുണ്ട്. അതുപോലെയുള്ള ചെടികൾക്ക് ഉപയോഗിക്കാവുന്ന ഒരു എളുപ്പമാർഗമാണ് ഇത്. അതോടൊപ്പം തന്നെ ആദ്യമായി കായ്ക്കുന്ന ചെടികൾക്കും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. നാം ഉപയോഗിക്കുന്നത് നമ്മുടെ അടുക്കളയിൽ നമ്മൾ ദോശ ഉണ്ടാക്കാനായി എടുക്കുന്ന ഇഡ്ഡലി മാവ് അല്ലെങ്കിൽ ദോശമാവ്ആണ്.
അരച്ചതിനുശേഷം ആ മിക്സിയുടെ ജാറിൽ ബാക്കി വന്ന ആ വേസ്റ്റ് ആയി നമ്മൾ കഴുകി കളയുന്ന ആ മാവ്, കഞ്ഞിവെള്ളത്തിൽ മിക്സ് ചെയ്ത്, അതിലേക്ക് ഒരു കഷണം ശർക്കര ഇട്ടുവെച്ച് പിറ്റേദിവസം വേണം ഉപയോഗിക്കാൻ. അതുപോലെതന്നെ ദോശ ഉണ്ടാക്കി കഴിയുമ്പോൾ ആ പാത്രത്തിന്റെ അരികിൽ ഒട്ടിപ്പിടിച്ച ബാക്കി മാവും ഇതിലേക്ക് മിക്സ് ചെയ്യാം. ഇങ്ങനെ ഉണ്ടാക്കിയെടുത്ത ലായനിലേക്ക് മൂന്ന് ഇരട്ടി വെള്ളം മിക്സ് ചെയ്ത് ഇത് ചെടികളിൽ നേരിട്ട് ഉപയോഗിക്കാവുന്നതാണ്. ഇത് പരാഗണം നടക്കുന്നതിന് വളരെ ഉപകാരപ്രദമാണ്. ചെടിയുടെ ചുവടുഭാഗത്തുള്ള മണ്ണ് ഇളക്കി അവിടേക്ക് ലായിനി ഒഴിച്ചു കൊടുക്കാം.