പലർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് പനി നല്ല രീതിയിൽ വന്നു മാറിയ ശേഷവും, അതിന്റെ പിന്നാലെയുള്ള ചുമ മാറാത്ത അവസ്ഥ. മിക്കവാറും വൈറൽ ഫിവെറിനായിരിക്കും ഇങ്ങനെ കാണാറ്. ഈ അവസ്ഥ രണ്ടുമാസത്തോളം നീണ്ടുനിൽക്കാറുണ്ട്.പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ട്. മിക്കപ്പോഴും പനി എന്നത് നമ്മുടെ തൊണ്ടയിലെയും മൂക്കിലേയും ഒക്കെ കോശങ്ങളെയാണ് ബാധിക്കുന്നത്, ഇതുതന്നെയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണവും. അത് മൂക്കിലെയും തൊണ്ടയിലെയും കോശങ്ങളെ ബാധിക്കുകയും അവിടുത്തെ കോശങ്ങളും ശ്വാസനാളിയും ചുരുങ്ങുന്നതിനും കാരണമായി മാറാറുണ്ട്.ഈ വൈറൽ ഇൻഫെക്ഷൻ നമ്മുടെ കോശങ്ങളെ നശിപ്പിക്കുന്നത് മൂലം ആ കോശങ്ങളുടെ മുകളിൽ ചില ബാക്ടീരിയൽ ഇൻഫെക്ഷൻ കൂടി ഉണ്ടാകുകയും ഇത് തൊണ്ടയിൽ ചുമയോ കരകരപ്പ് പോലുള്ളവ ഉണ്ടാകാൻ ഇടയാക്കുന്നു.
മൂക്കടപ്പും ജലദോഷം ഉണ്ടാകുമ്പോൾ ഇവയിൽ ഒരംശം എങ്കിലും നമ്മുടെ വയറ്റിലേക്ക് പോകാനും, ഇതിൽ നിന്നും തൊണ്ടയിലേക്ക് ഇൻഫെക്ഷൻ ആയി വരാനും സാധ്യത കൂടുതലാണ്. ഇതുകൊണ്ടും വൈറൽ ഇൻഫെക്ഷൻ ശേഷം ശരീരത്തിൽ തൊണ്ടയ്ക്കും മൂക്കിനും ഇറിറ്റേഷൻസ് ഉണ്ടാകാം. വൈറൽ ഫീവറിന് ശേഷമാണ് ചുമ ഉണ്ടാകുന്നത് എങ്കിൽ ഇത് മിക്കവാറും ഡ്രൈ ആയിട്ടുള്ള ചുമ ആയിരിക്കും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കഭത്തോടുകൂടിയ ചുമ ഒക്കെ ഉണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. ഇത് ഡോക്ടറെ കാണിക്കേണ്ടത് അത്യാവിശ്യം തന്നെയാണ്. വരണ്ട ചുമയാണെങ്കിൽ, ഇതിനെ വീട്ടിൽ തന്നെ ചെയ്യാവുന്ന പല കാര്യങ്ങളും ഉണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തേൻ തേൻ കഴിക്കുന്നത് തൊണ്ടയ്ക്ക് നല്ലൊരു കോട്ടിംഗ് കിട്ടാനും, ഒരു റിലീഫ് കിട്ടാൻ സഹായിക്കാറുണ്ട്.