പ്രായം കുറഞ്ഞിരിക്കുക എന്നത് എല്ലാവരും ഇപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ് ഇതിനു വേണ്ടി പല തരത്തിലുള്ള ഡയറ്റുകളും യോഗാസനങ്ങളും എക്സർസൈസുകളും ചെയ്യുന്നവരുണ്ട്. എന്നാൽ ശരീരത്തിന് ഉപകാരപ്പെട്ടാലും ചിലർക്ക് മുഖം എപ്പോഴും പ്രായം കൂടിയത് പോലെ ഇരിക്കാറുണ്ട്. മുഖത്തിന്റെ പ്രായം ചെറുപ്പമായ രീതിയിൽ ആക്കുന്നവനും നല്ല ആരോഗ്യത്തോടുകൂടി ഇരിക്കുന്നതിന് വേണ്ടി ചെയ്യാവുന്ന ചില യോഗമുറകൾ ഉണ്ട്. ആന്റി എയ്ജിങ് ഫേഷ്യൽ യോഗ എന്ന് പറയുന്നു. നമ്മുടെ മുഖത്തിന്റെ ചർമം പ്രായം കുറഞ്ഞു തോന്നുന്നതിന് വേണ്ടി പല പ്രോഡക്സും വാങ്ങി ഉപയോഗിക്കുന്നവരുണ്ട് എന്നാൽ ഇതിനേക്കാളൊക്കെ ഗുണപാഠമായി നാച്ചുറലായി തന്നെ ചെയ്യാവുന്നതാണ് ചില യോഗ മുറകൾ. എന്നാൽ ഇതിനായി കുറെ സമയം ഒന്നും മാറ്റിവയ്ക്കേണ്ടതില്ല രാവിലെ നിങ്ങൾ ബ്രഷ് ചെയ്യുന്ന സമയം കൊണ്ട് തന്നെ ചെയ്യാവുന്നതാണ്.
ഇതിനോടൊപ്പം തന്നെ നമുക്ക് കഴുത്തിന്റെ മസിലുകളെയും കൂടുതൽ സ്‌ട്രെങ്തേൻ ചെയ്യാനായിട്ടുള്ള യോഗകൾ ചെയ്യാം. ഇതിനായി കഴുത്ത് മുകളിലേക്ക് നോക്കിക്കൊണ്ട് ചാവയ്ക്കുന്ന രീതി ഉപയോഗിക്കാം. ഇതുതന്നെ ഇരു സൈഡുകളിലേക്കും ചെയ്യുക. അങ്ങനെ ചെയ്യുന്നതിലൂടെ കഴുത്തിന്റെ കൾക്ക് നല്ല സ്ട്രെച്ച് കിട്ടുന്നു.അതുപോലെതന്നെ വായയുടെ മസിലുകൾക്ക് കവിളിന്റെ മസിലുകൾക്ക് സ്ട്രെച്ച് കിട്ടുന്നതിനായി വായിൽ വെള്ളം കുൽകുഴിയുന്നതുപോലെ, അല്ലെങ്കിൽ മുഴുവനും എയർ ടൈറ്റ് ചെയ്തുപിടിച്ച്, എല്ലാ ഭാഗത്തേക്കും സ്ട്രെച്ച് ചെയ്യാവുന്നതാണ്. ഇങ്ങനെ മുഖത്തിന്റെ ഓരോ ഭാഗത്തും നമുക്ക് കൈവിരൽ കൊണ്ടും ചെയ്യാം. ഇങ്ങനെ ചെയ്യുന്നത് മൂലം ആ ഭാഗത്തെ മസിലുകൾക്ക് കൂടുതൽ സ്ട്രെച്ച് കിട്ടുകയും, ഇത് നമ്മുടെ ചർമ്മത്തിന്റെ പ്രായം കുറവുപോലെ തോന്നുന്നതിന് സഹായിക്കുകയും ചെയ്യുന്നു.