കടം കൊടുക്കുന്നതുകൊണ്ട് ഐശ്വര്യം നഷ്ടപ്പെടുന്ന ചില വസ്തുക്കൾ.

ഇല്ലാത്തവന് കൊടുക്കുക എന്നത് നല്ല കാര്യമാണ്. എന്നാൽ എങ്ങനെ കൊടുക്കുന്നതുകൊണ്ട് നമ്മുടെ വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യമാണോ. എന്തെങ്കിലും അത്യാവശ്യഘട്ടത്തിൽ അല്ലെങ്കിൽ പെട്ടെന്ന് എന്തെങ്കിലും സമയത്ത് ആരെങ്കിലും എന്തെങ്കിലും കടം ചോദിക്കാനായി വരികയാണെങ്കിൽ നിങ്ങൾക്ക് അത് കൊടുക്കുന്നത് തന്നെ ഒരു മടിയും ഉണ്ടായിരിക്കില്ല. എന്നാൽ ഇങ്ങനെ കൊടുക്കുന്നതുകൊണ്ട് ചില വസ്തുക്കൾക്ക് നമ്മുടെ വീട്ടിലെ ഐശ്വര്യം പോലും നഷ്ടപ്പെടുത്താൻ കഴിവുള്ളവയാണ്. ചില വസ്തുക്കൾ കൊടുക്കുന്നത് നമ്മുടെ കുടുംബത്തിനെ ദോഷം വരുത്താൻ പോലും സാധ്യതയുള്ളവയാണ്. വാസ്തുശാസ്ത്രത്തിലും, ജ്യോതിഷത്തിലും, പുരാണങ്ങളിലും പോലും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുടെ വീട്ടിൽ സൂക്ഷിക്കുന്ന ദൈവത്തിന്റെ വിഗ്രഹം, ചിത്രം, നിലവിളക്ക് എന്നിവ. ഇവ ഒരു കാരണവശാലും ഒരിക്കൽപോലും മറ്റൊരാൾക്ക് എന്താവശ്യത്തിന് തന്നെയായാലും, കൈമാറാൻ പാടുള്ളതല്ല ഇത് കുടുംബത്തിലേക്ക് വളരെ വലിയ ദോഷങ്ങളും ഐശ്വര്യ കേടുകളും വരുത്തിവയ്ക്കുന്നു. അതുപോലെതന്നെ മറ്റൊരു സംഭവമാണ് പാലോ പാലുൽപന്നങ്ങളോ അടുത്ത വീട്ടിലേക്ക്, മറ്റുള്ളവർക്ക് സന്ധ്യാസമയങ്ങളിൽ കൈമാറാൻ പാടില്ല എന്നുള്ളത്. കൂട്ടത്തിൽ പെട്ട മറ്റൊന്നാണ് നമ്മുടെ വീട്ടിൽ ചോറ് വയ്ക്കുന്ന പാത്രങ്ങൾ, അരി സൂക്ഷിക്കുന്ന പാത്രം. അതായത് അരിക്കലം ഇവ ഒരിക്കലും കൈമാറാൻ പാടില്ല.കൂട്ടത്തിൽ പെടുന്ന മറ്റൊരു വസ്തുവാണ് മഞ്ഞള് എന്നത് മഞ്ഞള് ദേവി സാന്നിധ്യമാണ് അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൊടുക്കുന്നത് നമ്മുടെ വീട്ടിലെ ദേവിയെ മറ്റൊരാൾക്ക് കൊടുക്കുന്നതിന്റെ സൂചനയാണ്. ഉപ്പ് കടുക് എന്നിവയെല്ലാം ഈ കൂട്ടത്തിൽ തന്നെ പെടുന്ന വസ്തുക്കളാണ്. മീൻ ഒരിക്കലും മറ്റൊരാൾക്ക് കൊടുക്കുമ്പോൾ കൈകളിൽ കൊടുക്കാൻ പാടില്ല. ഒരിടത്ത് വെച്ചിട്ട് അവിടെ നിന്ന് എടുക്കാൻ പറയുക.

Leave a Reply

Your email address will not be published. Required fields are marked *