ചില രോഗങ്ങളുടെ സൂചന നിങ്ങളുടെ മുഖത്ത് തന്നെയുണ്ട്.

ചില ആളുകളെ ഡോക്ടർസ് കാണുമ്പോഴേക്കും അവരുടെ രോഗാവസ്ഥ പ്രവചിക്കാറുണ്ട്. ഇത് അവർക്ക് അത്തരത്തിലുള്ള കഴിവുള്ളതുകൊണ്ട് തന്നെയാണ്. മുഖത്ത് ചില ലക്ഷണങ്ങൾ കാണുമ്പോൾ അത് ചില രോഗങ്ങളുടെ ഭാഗമായിട്ടാണ് എന്ന് മനസ്സിലാക്കാനുള്ള ശേഷി അവർക്കുള്ളതാണ്. അത്ചിലപ്പോൾ തൈറോയ്ഡിന്റെയോ, പിസിഒഡിയുടെയോ,അല്ലെങ്കിൽ ഫാറ്റി ലിവറിന്റെയോ ഒക്കെ ആയിരിക്കും. ഇത് പലപ്പോഴും സ്വയമേ മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ അത്തരം സംശയങ്ങളെ നിവാരണം ചെയ്യുന്നതിന് ടെസ്റ്റുകൾ നടത്തി, രോഗാവസ്ഥ ശരീരത്തിൽ ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയും അതിനെ മാറ്റാൻ ശ്രമിക്കുകയും സ്വന്തമായി ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാൽ ഇത്തരം ചില രോഗങ്ങളെ അവർ സാധാരണമായി കാണാറുണ്ട. ശരീരത്തിൽ ഇതൊക്കെ നോർമൽ ആണ് എന്ന് വിചാരിച്ച് ഇതിനെ തള്ളിക്കളയുമ്പോഴാണ് കോംപ്ലിക്കേഷൻസ് ഉണ്ടാകുന്നത്.

ഇത്തരത്തിൽ സ്വയമേ തന്നെ നിർവചിക്കുന്നത് ചില രോഗാവസ്ഥകളുടെ ലക്ഷണങ്ങൾ മുഖത്ത് ഉള്ളത് മനസ്സിലാക്കാം. നെറ്റിയുടെ രണ്ടുവശവും ഇരുണ്ട് കറുത്ത നിറത്തിൽ കൂടിക്കൂടി വരുന്നതായി ശ്രദ്ധിക്കപ്പെട്ടാൽ ഇത് ഫാറ്റിന്റെ ലക്ഷണമാണ് എന്ന് മനസ്സിലാക്കണം. ഇങ്ങനെയുള്ളവർ ഡോക്ടറിനെ കണ്ടാൽ ലിവർ ഫംഗ്ഷൻ ടെസ്റ്റ് നടത്തേണ്ടത് അത്യാവിശ്യം തന്നെയാണ്. മുഖത്ത് കവിളിന്റെ ഭാഗത്തായി കറുത്ത നിറത്തിലുള്ള പാടുകൾ ഉണ്ടാവുകയാണെങ്കിൽ, ഇത് തൈറോയ്ഡിന്റെ ലക്ഷണങ്ങളാണ് എന്ന് വേണം കരുതാൻ. ചിലർക്ക് ഇതിനോടൊപ്പം തന്നെ മുഖത്തെ രോമങ്ങൾ കൊഴിയുന്നതായി കാണാം. പ്രത്യേകിച്ച് പുരികം. കട്ടി കുറയുകയോ, രോമങ്ങൾ കൊഴിഞ്ഞു പോകുകയോ ചെയ്യാം . ഇതും ഒരു ഡോക്ടറെ കണ്ടുവേണം സ്ഥിരീകരിക്കുന്നതിന്. അതുപോലെതന്നെ മുഖത്ത് നീര് വന്ന് മുഖം വീർക്കുന്ന ഒരു കണ്ടീഷൻ ആണ് എങ്കിൽ, അത് ലിവർ സംബന്ധമായ പ്രശ്നങ്ങളോ അല്ലെങ്കിൽ പിസിഓടിയുടെയോ ആയിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *