നമുക്ക് കുളിക്കാനും മുഖം കഴുകാനും ഒക്കെയുള്ള സോപ്പ് നമ്മൾ കടകളിൽ നിന്നും വാങ്ങുന്നതാണ്. അവയിൽ അത്യാവശ്യം കെമിക്കലും മറ്റും ഉപയോഗിച്ച് തന്നെയാണ് അവർ ഉണ്ടാക്കുന്നത്. എന്നാൽ ഇതേ സാധനം തന്നെ നമുക്ക് വീട്ടിൽ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ്. അതും നമ്മുടെ വീട്ടുപറമ്പിൽ കാണുന്ന ചെടികളുടെ നീര് ഉപയോഗിച്ചുകൊണ്ട് തന്നെ. അതുകൊണ്ടുതന്നെ ചിലവും കുറവായിരിക്കും. ഇത്തരത്തിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു സോപ്പ് ആണ് കറ്റാർവാഴ ജെൽ സോപ്പ്. ആര്യവേപ്പിന്റെ നീര് കൊണ്ടും തുളസി നീര് കൊണ്ടു എല്ലാം നമുക്ക് ഇത് ഉണ്ടാക്കാൻ സാധിക്കും. ഇതിന്റെ ഗുണത്തിനും, മണത്തിന്, നാശാവാതിരിക്കാനോ, നിറത്തിനോ ഒന്നിനും വേണ്ടി നമ്മൾ ഒരുതരത്തിലുള്ള കെമിക്കലും ഉപയോഗിക്കുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ. മാർക്കറ്റിൽ നിന്നും മേടിക്കാൻ കിട്ടുന്ന സോപ്പ് ബേസ് എന്ന പദാർത്ഥം നമുക്ക് ഉപയോഗിക്കാം.
ഇതിലേക്ക് നമ്മൾ അലർ ചെല്ലും വേണമെങ്കിൽ നാച്ചുറൽ ആയിട്ടുള്ള കളർ മണമത്തിനോ നമുക്ക് ഉപയോഗിക്കാവുന്നതാണ് ഉപയോഗിച്ചില്ലെങ്കിലും ഒരു പ്രശ്നവുമില്ല.മാർക്കറ്റിൽ നിന്നും മേടിക്കുന്ന ഇത്തരം സോപ്പ് ബേസ് ഒരു സ്റ്റീൽ പാത്രത്തിൽ ഡബിൾ ബോയിൽ ചെയ്തെടുക്കുകയാണ് വേണ്ടത്. ഡബിൾ ബോയിൽ ചെയ്ത സോപ്പ് ബേസ് പൂർണമായും ലയിച്ചതിനുശേഷം, അതിലേക്ക് അലോവേരയോ അല്ലെങ്കിൽ നിങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്ന ഏത് ചെടിയുടെ ആണെങ്കിലും ജ്യൂസ് തരികൾ ഒന്നുമില്ലാതെ തന്നെ അടിച്ചതിനുശേഷം അത് ബേസിലേക്ക് മിക്സ് ചെയ്യുക. ഇത് ഒരു സിലിക്കോൺ മോഡിലേക്ക് ഒഴിച്ച് നിങ്ങൾക്ക് ഡ്രൈ ആയതിനുശേഷം സോപ്പായി ഉപയോഗിക്കാവുന്നതാണ്.