കൂടുതലായി കൈകൾക്ക് ജോലി ഏർപ്പെടുമ്പോഴാണ് ഇത്തരത്തിൽ വേദനയും കൈ തരിപ്പും എല്ലാം അനുഭവപ്പെടാറുള്ളത്. കൈപ്പത്തിയുടെയും കൈതണ്ടയുടെയും ജോയിന്റിൽ ആയിരിക്കും ഏറ്റവും കൂടുതലും വേദന അനുഭവപ്പെടാറുള്ളത്. കൂടുതലും വീട്ടമ്മമാർക്കും ഓൺലൈൻ ജോലികൾ ചെയ്യുന്ന ആളുകൾക്കും ഇത്തരം വേദനകൾ പറഞ്ഞു കേൾക്കുന്നുണ്ട്. പട്ടിയുടെയും കൈ തണ്ടയുടേയും ജോയിൻ ഇന്ത്യൻ ഇടയിൽ ഒരു തുരങ്കം പോലെയുള്ള ഭാഗമുണ്ട്. ഈ ഭാഗത്തിലൂടെയാണ് കയ്യിലേക്ക് ഉള്ള ഞരമ്പുകളും രക്തക്കുഴലുകളും എല്ലാം കടന്നു പോകുന്നത്. ഈ ഭാഗത്തിന് എന്തെങ്കിലും തടസ്സമോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ആണ് ഇത്തരത്തിൽ കൈത്തരിപ്പും വേദനയും അനുഭവപ്പെടുന്നത്.
ഈ ഭാഗത്തിന് കാർപൽ ടണൽ എന്നാണ് പറയുന്നത്. ഈ ഭാഗത്തിലൂടെ കടന്നു പോകുന്ന നേരം എന്തെങ്കിലും ഞെരുക്കം ഉണ്ടാകുമ്പോൾ, ഇത് തള്ളവിരലയും അതിനോട് അനുബന്ധിച്ചുള്ള രണ്ട് വിരലുകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ചില ആളുകൾക്ക് കൈകളൊന്ന് ശക്തിയായി കുടഞ്ഞാൽ ഇതിനൊരു ആശ്വാസം കിട്ടാറുണ്ട് എന്ന് പറയാറുണ്ട്.ഭാഗത്തേക്കുള്ള ഞരമ്പുകൾക്കും മാംസങ്ങൾക്കും തകരാറുണ്ടാകുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെ കാര്യമായി പരിഗണിക്കാതെയോ വിട്ടു കളയുകയോ ചെയ്യുകയാണെങ്കിൽ ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് കയ്യിനെ എത്തിക്കുന്നു. സ്പർശനശേഷി നഷ്ടപ്പെടാനും പ്രവർത്തനശേഷി നഷ്ടപ്പെടാനുമെല്ലാം ഇത് കാരണമായി തീരുന്നു. കൈകൽ ചില പ്രത്യേക പൊസിഷനിലേക്ക് വയ്ക്കുമ്പോൾ ഈ വേദന കൂടുന്നതായി അനുഭവപ്പെടുന്നു. പ്രത്യേകിച്ച് പ്രാർത്ഥിക്കുന്ന പൊസിഷനിൽ ആയിരിക്കുമ്പോൾ. ഇത്തരം ബുദ്ധിമുട്ടുകൾക്ക് വേണ്ടി ഒരു ഡോക്ടറെ കണ്ടാൽ കൈതരിപ്പും വേദനയും മാറുന്നതിനുള്ള മരുന്നുകളും, അതോടൊപ്പം തന്നെ കൈകൾക്ക് അമിതമായ ജോലിഭാരം കൊടുക്കാതെ അല്പം റസ്റ്റ് കൊടുക്കാനും ഡോക്ടർസ് നിർബന്ധിക്കാറുണ്ട്.