നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട് പുനർജന്മം എന്ന വാക്ക്. ഇത് വെറും ഒരു വാക്ക് മാത്രമല്ല ഇത് സാധ്യമായിട്ടുള്ള ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ സ്വർഗ്ഗത്തിൽ നിന്നും നേരിട്ട് പുനർജന്മം സാധ്യമായിട്ടുള്ള അഞ്ച് നാളുകാരാണ് സാധാരണയായി കാണാറുള്ളത്. പുനർജന്മം എന്നത് ശരിക്കും ഒരു ഭാഗ്യമാണ്. ഹൈന്ദവ വിശ്വാസത്തിലെ ഗരുഡപുരാണത്തിൽ, മരണശേഷം ഒരു ആത്മാവിന് എന്താണ് സംഭവിക്കുന്നത് എന്ന് വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. മരണശേഷം ഒരു വ്യക്തിയുടെ ആത്മാവ് സ്വർഗ്ഗത്തിലേക്ക് അല്ലെങ്കിൽ നരകത്തിലേക്ക് എത്തുന്നു. ഇത് നമ്മുടെ കർമ്മഫലം അനുസരിച്ചായിരിക്കും തീരുമാനിക്കപ്പെടുന്നത്. ഇത്തരത്തിൽ മരിച്ചുപോയ ഒരു വ്യക്തി പുനർജനിക്കും എന്നും വിശ്വാസമുണ്ട്.
എന്നാൽ ചില വ്യക്തികൾ ആകട്ടെ പരമാത്മാവിലേക്ക് മോക്ഷം പ്രാപിക്കാറുണ്ട്. ഇവർ ജനന മരണവൃത്തങ്ങളിൽ നിന്നെല്ലാം മോക്ഷം പ്രാപിച് പരമാത്മാവിലേക്ക് എത്തുന്നു. അവർക്ക് ആത്മാവിൽ നിന്നും ശാന്തി ലഭിക്കുന്നു എന്നതാണ്. എന്നാൽ കൂടുതലും അറിയപ്പെടുന്നത് സ്വർഗ്ഗത്തിലേക്ക് അല്ലെങ്കിൽ നരകത്തിലേക്ക് എടുക്കപ്പെടുന്നു എന്നതാണ്.ഇങ്ങനെ സ്വർഗ്ഗത്തിൽ നരകത്തിലെത്തിയ ആളുകൾ പുനർജനിക്കുന്നു എന്നും ഒരു വിശ്വാസമുണ്ട്. ഇങ്ങനെ സ്വർഗ്ഗത്തിൽ നിന്നും പുനർജനിച്ച ആളുകളുടെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാം. പ്രത്യേക തേജസ്സോടുകൂടിയവരായിരിക്കും ഇവർ. ഇവരുടെ തൊലിയുടെ നിറവും സൗന്ദര്യമോ ആയിരിക്കില്ല പക്ഷേ ഏത് ആൾക്കൂട്ടത്തിൽ നിന്നാലും ഇവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. ഇവരുടെ മുഖത്തിന് എന്തെന്നില്ലാത്ത തീക്ഷ്ണത ഉണ്ടായിരിക്കും. നിങ്ങളുടെ കുടുംബത്തിന് ആർക്കെങ്കിലും ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയുക. എങ്കിൽ ഇത് നിങ്ങൾക്ക് ഒരുപാട് സന്തോഷവും ഐശ്വര്യവും ആയിരിക്കും.