വീട്ടിലേക്ക് സമ്പത്തും ഐശ്വര്യവും വന്നുചേരാൻ.

വാസ്തുശാസ്ത്രപ്രകാരം ഒരു വീടിന് എട്ട് മൂലകളാണ് പ്രധാനമായിട്ടും ഉള്ളത്. അതിലെ ഓരോ ഭാഗത്തിനും നാം ഏതൊക്കെ സ്ഥാനം കൊടുത്തിരിക്കുന്നു എന്നതും, ഏതൊക്കെ ഭാഗത്ത് അവയെ സ്ഥിരീകരിച്ചിരിക്കുന്നു എന്നതിലുമാണ്.വാസ്തുവിനെ എത്രത്തോളം പ്രാധാന്യം കൊടുത്തിരിക്കുന്നു എന്നതാണ് ഇതിന്റെ പിന്നിലെ കാര്യം. വാസ്തുശാസ്ത്രപ്രകാരം അല്ലാതെ വീടിന്റെ ഓരോ മുക്കും മൂലയും പണിയുന്നതും, വീടിന്റെ ചുറ്റുവട്ടത്തും ഓരോ ചെടികൾ വയ്ക്കുന്നതും നമ്മുടെ ജീവിതത്തിനും, വീട്ടിലേക്ക് ഐശ്വര്യങ്ങളും സമ്പത്തും കൊണ്ടുവരുന്നതിന് തടസ്സമായി വരാറുണ്ട്.അതിനാൽ തന്നെ വാസ്തുശാസ്ത്രത്തിൽ ഈ എട്ട് ദിക്കുകളിലും എന്തൊക്കെ വരാമെന്ന് എന്തൊക്കെ വരാൻ പാടില്ല എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.

അതനുസരിച്ച് കാര്യങ്ങൾ ചെയ്യുക. നമ്മുടെ ജീവിതത്തിലേക്ക് പലതരത്തിലുള്ള ദോഷങ്ങളും ആയിരിക്കും പലപ്പോഴായും വന്ന ചേരാറുള്ളത് കണ്ണേറ്, പ്രാക്ക് ഇങ്ങനെയൊക്കെയുള്ളവ.ലക്ഷ്മി വാസമുള്ള വീടിന്റെ തെക്ക് കിഴക്കേ മൂലയാണ് നാം ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒരു ഭാഗം എന്നു പറയുന്നത്. ഈ ഭാഗത്ത് മുള വംശത്തിൽ പെട്ടവ വച്ചു പിടിപ്പിക്കുകയാണെങ്കിൽ വീടിന് ഏൽക്കവുന്ന കണ്ണേറ്, പ്രാക്ക് അങ്ങനെയുള്ള കാര്യങ്ങൾ നിന്നെല്ലാം വീടിനെ സംരക്ഷിക്കാൻ സഹായിക്കും. ഇതിൽ തന്നെ മഞ്ഞ നിറത്തിലുള്ള മുളയാണ് വെച്ചുപിടിപ്പിക്കുന്നത് ഏറ്റവും ഗുണപ്രദമാണ്.

ഒരുപാട് ഒന്നും വെച്ചു പിടിപ്പിച്ചില്ലെങ്കിലും ഒരു മൂഡ് മുളയെങ്കിലും വെച്ച് അതിനെ സംരക്ഷിച്ച് പരിപാലിച്ചു കൊണ്ട് നടക്കുകയാണെങ്കിൽ ഇത് വീട്ടിലേക്ക് എല്ലാവിധ ഐശ്വര്യങ്ങളും കൊണ്ടുവരുമെന്ന് മാത്രമല്ല, മറ്റുള്ളവരുടെ ദൃഷ്ടി ദോഷങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വീടിന്റെ ഓരോ മുക്കിനും മൂലക്കും പ്രാധാന്യം കൊടുക്കണം ചെടികൾ മാത്രമല്ല അവരുടെ വസ്തുക്കളും ഓരോ മുറികളും പോലും വാസ്തുശാസ്ത്രപ്രകാരം മാത്രം പണിയാൻ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *