നമ്മുടെ പറമ്പിൽ വെറുതെ പാഴയി പോകുന്ന ഉണക്ക പ്ലാവിലക്ക് ഒരുപാട് ഗുണങ്ങളുണ്ട്.പറമ്പിൽ പാഴായിപ്പോകുന്ന പല വസ്തുക്കളും ശരിക്കും നമുക്ക് ഉപകാരപ്രദമാണ്. എന്നാൽ ഏത് നമുക്ക് അറിയാത്തതുകൊണ്ടാണ് ഇതൊക്കെ പാഴായി പോകാൻ ഇടയാകുന്നത്.ഈ കൂട്ടത്തിൽ പെട്ട ഒന്നാണ് പ്ലാവിലയും. പഴുത്ത പ്ലാവിലകൊണ്ടും ഒരുപാട് ഗുണങ്ങളുണ്ട്. അതുപോലെതന്നെ ഉണങ്ങിയ പ്ലാവിലകൊണ്ടും ഒരുപാട് ഗുണങ്ങളുണ്ട്. ഉണങ്ങിയ പ്ലാവില കൊണ്ട് നമ്മുടെ പല്ലുകളിൽ ഉണ്ടാകുന്ന വായനാറ്റം, പല്ലുകളുടെ മഞ്ഞ നിറം, പല്ല്തേയ്ക്കുമ്പോൾ ഉണ്ടാകുന്ന രക്തം വരുന്ന അവസ്ഥ ഇതിനെയൊക്കെ മാറ്റാൻ കഴിവുണ്ട്.
അതിനായി പഴുത്ത പ്ലാവിലയെക്കാളും ഉണങ്ങിയ പ്ലാവിലയാണ് നമുക്ക് ഉപയോഗപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ പറമ്പിൽ നിന്നും കിട്ടുന്ന പഴുത്ത പ്ലാവില എടുത്തുവെച്ച് ഉണക്കി ഉപയോഗിക്കാൻ ഏറ്റെടുക്കുക. അതിനു വേണ്ടി വീട്ടിനകത്ത് വെചോ, അല്ലെങ്കിൽ വെയിലത്ത് വച്ചോ ഉണക്കാവുന്നതാണ്. ഇങ്ങനെ ഉണക്കിയ പ്ലാവില ഒരു നല്ല വൃത്തിയുള്ള മൺപാത്രത്തിൽ ഇട്ട് തീ കത്തിക്കുക. പാത്രം എപ്പോഴും വൃത്തികരിക്കാൻ ശ്രദ്ധിക്കണം.
കാരണം നാം ഇത് വായിലേക്കാണ് ഉപയോഗിക്കാനായി പോകുന്നത്.പ്ലാവില കത്തിച്ച് അതിന്റെ ചാരമാണ് നമ്മൾ ഉപയോഗിക്കാനായി പോകുന്നത്.തീ കത്തിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിച്ച് കത്തിക്കുക. ശേഷം കൈ കൊണ്ട് തന്നെ നന്നായി പൊടിച്ചെടുക്കുക. ഇത് ഒരു ഡ്രൈ ആയിട്ടുള്ള പാത്രത്തിൽ എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇത് വായ്പുണ്ണിനും ഒരു മരുന്നായി ഉപയോഗിക്കാവുന്നതാണ്. അല്പം ചെറുനാരങ്ങ നീരും, ബേക്കിംഗ് സോഡയും ഈ പ്ലാവിലക്കരിയിൽ മിക്സ് ചെയ്ത് പല്ലിൽ ഉപയോഗിക്കുകയാണെങ്കിൽ, പല്ലിന്റെ മഞ്ഞളിപ്പും, മോണ പഴുപ്പും, പല്ലുവേദനയും എല്ലാം മാറിക്കിട്ടാൻ ഉപകാരപ്പെടാറുണ്ട്.ആവശ്യമെങ്കിൽ ഇതിൽ ചിരട്ടക്കരിയും ഗ്രാമ്പുവും എല്ലാം കരിച്ചു ചേർത്ത് ഉപയോഗിക്കാവുന്നതാണ്.