പുരുഷന്മാരിലും ചെറുപ്പക്കാരായിട്ടുള്ള ആൺകുട്ടികളും കാണുന്ന ചില പ്രശ്നമാണ് താടിയും മീശ രോമങ്ങൾ തഴച്ചു വളരാത്ത അവസ്ഥ. ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു ഇത്. താടിയും മീശയും വളരുവാനായി പല സൂത്രവിദ്യകളും ഉപയോഗിക്കാറുണ്ട്. എങ്കിലും പലപ്പോഴും ഇത് ഫലം കാണാറില്ല. മിക്കപ്പോഴും ശരീരത്തിന് പുറത്ത് എന്തെങ്കിലും മരുന്നുകൾ ഉപയോഗിച്ചത് കൊണ്ട് മാറ്റം വരുന്ന ഒരു കാര്യമല്ല. ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ പ്രശ്നം കൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്.ഇതുകൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്നം കൂടിയാണ് ഉദാരണം കുറവ് എന്നത്.
ഇതൊരു സെക്ഷ്വൽ പ്രോബ്ലം ആയതുകൊണ്ട് തന്നെ ആളുകൾ ഇത് പുറത്തു പറയാൻ മടിക്കുന്നു. അതുകൊണ്ടുതന്നെ ഇത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന ഒരു മേഖലയുമായി മാറിയിരിക്കുന്നു. യഥാർത്ഥത്തിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന വ്യതിയാനം കൊണ്ടാണ് ഇത്തരത്തിൽ ഉദ്ധാരണ കുറവ് പോലെയുള്ള ലൈംഗിക രോഗങ്ങളും അതുപോലെ തന്നെ പുരുഷന്റെ ലക്ഷണങ്ങളായ താടി മീശ പോലെയുള്ളവ കുറവ് ഉണ്ടാകുന്നത്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒരു ഡോക്ടറെ കണ്ട് തുറന്നു പറയാനുള്ള മനസ്സ് കാണിക്കുകയാണ് ആദ്യം വേണ്ടത് ഇത് നിങ്ങളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായും ഒഴിവാക്കാൻ സഹായിക്കുന്നു.
ഇതിനു വേണ്ടിയുള്ള ട്രീറ്റ്മെന്റ് ലഭ്യമാണ് എന്നുള്ളത് മനസ്സിലാക്കാത്തത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഇന്നും നിലനിൽക്കുന്നത്.300 മുതൽ ആയിരം വരെയാണ് ടെസ്റ്റസ്റ്റിറോൻ ഹോർമോണിന്റെ നോർമൽ ആയിട്ടുള്ള ലെവൽ. ഹോർമോൺ ലെവൽ നോർമൽ ആകണമെങ്കിൽ ആദ്യമേ നമ്മുടെ ശരീരത്തിന്റെ ബാക്കി ഹോർമോൺ ലെവലുകളും ഫംഗ്ഷനുകളും നേരായ രീതിയിലാകണം എന്നുള്ളതാണ് കാര്യം.