കൈകളാണ്. കൈകൾ കൊണ്ട് നമുക്ക് ചെയ്യാനാവുന്ന പ്രവർത്തികൾ ആണ് ഇതിന് കാരണമാക്കുന്നത് . ഇതിനുവേണ്ടി കൈകൾക്ക് സുഗമമായി ചലിക്കാൻ സാധിക്കണം. തോളലുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതിന് സാധിക്കാതെ വരുന്നു. ഏതൊരു രോഗത്തിനും പോലെ തന്നെ ജീവിതശൈലി ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് നമ്മുടെ ഈ ഷോൾഡർ പെയിൻ കാരണമായിട്ട് വരുന്നത്. നമ്മൾ ഒരേ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മിക്കപ്പോഴും ഇത്തരത്തിലുള്ള വേദന നമ്മുടെ ഷോൾഡറിൽ ഉളവാക്കപ്പെടുന്നത്.
ഇപ്പോൾ പ്രത്യേകിച്ചും ഈ സ്ക്രീനിംഗ് കാലഘട്ടം ആയതുകൊണ്ട് തന്നെ, മൊബൈലിലും ടിവിയിലും ഒരുപാട് സമയം നോക്കിയിരിക്കുന്നതാണ് ഷോൾഡറുകൾക്ക് വേദനയുണ്ടാകാൻ ചിലപ്പോഴൊക്കെ കാരണമായി മാറാറുള്ളത്.ഇത്തരം വേദന നമുക്ക് സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ പോലും ചെയ്യാനാകാതെ ആവുന്നു. ഉദാഹരണം ആയി പറയുകയാണെങ്കിൽ കാറിൽ കയറുമ്പോൾ, ഡ്രസ്സ് ഇടുമ്പോൾ ഇതൊക്കെ നമുക്ക് വേദന ഉണ്ടാക്കുന്നു.ഇത് മസിലുകൾ തമ്മിലുള്ള കോൺട്രാക്ഷൻ കുറയുന്നത് കൊണ്ടും മസിലുകൾക്ക് ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടും ആയിരിക്കാം.
അതുകൊണ്ടുതന്നെ ഇതൊരു ഡോക്ടറെ കാണിക്കുകയാണ് ചെയ്യേണ്ടത്. ചെറുപ്പക്കാരിലാണെങ്കിൽ എന്തെങ്കിലും ആക്സിഡന്റുകൾ കൊണ്ടോ,അല്ലെങ്കിൽ ജോയിന്റുകൾക്ക് ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടോ ഇത്തരം വേദനകൾ കാണാറുണ്ട്. എക്സറേ എടുത്തുനോക്കിയത് കൊണ്ട് ഒരിക്കലും ഇത്തരത്തിലുള്ള ജോയിൻ പെയിനുകളോ ഷോൾഡറിന്റെ പ്രശ്നങ്ങളോ കണ്ടുപിടിക്കാൻ ആവില്ല കാരണം ഇത് ഒരു സ്കാനിങ്ങിലൂടെ മാത്രമാണ് സാധിക്കുന്നത്. എക്സറേ എല്ലുകൾക്ക് പൊട്ടലുകൾ ഉണ്ടെങ്കിൽ മാത്രമാണ് കാണാൻ ആവു. പലപ്പോഴും ശരീരത്തിലെ മറ്റ് അവയവങ്ങൾക്കുണ്ടാകുന്ന വേദനകളും ഷോൾഡറിലേക്ക് കാണാറുണ്ട്.