ശരീരത്തിലെ ഏറ്റവും ആദ്യം രൂപപ്പെടുന്ന ഒരു അവയവമാണ് ലിവർ. ഇതിനോടൊപ്പം തന്നെ പ്രധാനപ്പെട്ട ഒരു അവയവമാണ് ഹാർട്ടും. ഹൃദയവും കരളും ഒരേപോലെ പ്രവർത്തിക്കുമ്പോഴാണ് ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിന്നു പോകുന്നത്. ഹൃദയമാണ് ശരീരത്തിലെ ഏറ്റവും സ്ട്രോങ്ങ് ആയിട്ടുള്ള ഒരു അവയവമായി ഇന്നുവരെ കണക്കാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്നത്തെ ജീവിതരീതി അനുസരിച്ച് ഏറ്റവും ആദ്യം തകരാർ സംഭവിക്കുന്നതും ഹൃദയത്തിലാണ്.
ഹാർട്ടിന് തകരാർ ഉണ്ടാകുന്നത് മൂലം നടക്കുമ്പോൾ കിതപ്പ്, കൈകാലുകളിൽ ഉണ്ടാകുന്ന കഴപ്പ്,ഷീണം, തളർച്ച, കൈ തരിപ്പ്, ശ്വാസംമുട്ട് എന്നിങ്ങനെ എല്ലാമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ശരീരത്തിലെ ഏറ്റവും ആദ്യമായും രോഗം ബാധിക്കുന്ന ഒരു അവയവമാണ് ലിവർ എന്നത്. എന്നാൽ ബ്ലഡ് ടെസ്റ്റുകൾ നടത്തുമ്പോൾ ഒന്നും പ്രശ്നമുള്ളതായി കാണുകയില്ല. അൾട്രാസൗണ്ട് സ്കാനിങ് നടത്തുമ്പോഴാണ് ഫാറ്റി ലിവർ കണ്ടീഷൻ നമ്മൾ കാണുന്നത്. തൈറോയ്ഡ്, പ്രമേഹം, ശരീരത്തിന്റെ ക്ഷീണം, മടി എന്നി കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ലിവർ ആണ്.
അതുകൊണ്ടുതന്നെ ലിവർ ഹെല്‍ത്തിയാക്കി വയ്ക്കുന്നതിന് ലിവറിന് കേടുവരുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങളും ഒന്നും നൽകാതിരുന്നാൽ തന്നെ മതി. നല്ല രീതിയിലുള്ള വ്യായാമങ്ങളും ശരീരത്തിന് ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മധുരം, മദ്യപാനം, പുകവലി, റെഡ്മീറ്റ് എന്നിവയെല്ലാം നമുക്ക് ഭക്ഷണത്തിൽ നിന്നും പരമാവധിയും കുറച്ച് ഉപയോഗിക്കാം. ഒഴിവാക്കുകയാണ് ഏറ്റവും ഉത്തമമായുള്ള കാര്യം. ഇവ ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതലും തകരാറിലാക്കുന്നതിന് കാരണമാകാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന വേസ്റ്റുകളെ ശുദ്ധീകരിക്കുന്ന അവയവമായിട്ടാണ് ലിവർ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ പരമാവധി വേസ്റ്റുകൾ ശരീരത്തിന് കൊടുക്കാതിരിക്കുക. ചായ, കാപ്പി, മദ്യം ഇവയെല്ലാം ശുദ്ധീകരിക്കുന്നതിന് ഒരുപാട് പ്രവർത്തിക്കേണ്ടിവരുന്നു. ഇവൻ ഏറ്റവും കുറച്ച് ഉപയോഗിക്കുന്നു അത്രയും ലിവറിന്റെ ഫംഗ്ഷൻ നല്ല രീതിയിൽ ആയി മാറുന്നു.