കുഴലുകൾ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും എനർജിയും ഓക്സിജനും രക്തവും എല്ലാം എത്തിക്കുന്ന പ്രക്രിയ ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ വെയിൽ ഉണ്ടാകുന്ന എന്തെങ്കിലും ചെറിയ ബ്ലോക്കുകൾ ശരീരത്തിന്റെ മൊത്തം സ്ഥിതിയെ തന്നെ വഷളാക്കുന്നു. ശരീരത്തിന്റെ ഓരോ ഭാഗത്തേക്കും ഓക്സിജനും എനർജിയും രക്തവും ഒന്നും എത്താതെ വരുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ശരീരത്തിലേക്ക് നാം ഭക്ഷണത്തിലൂടെ കൊടുക്കുന്ന വിറ്റാമിൻ ഇതിലൂടെയാണ് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് എത്തുന്നത്. അറുപതിനായിരം മൈലാണ് ഒരു മനുഷ്യ ശരീരത്തിലെ രക്തക്കുഴലുകളുടെ ഏകദേശ നീളം എന്നുപറയുന്നത്. ഇവ ശുദ്ധരക്തത്തെ ഹൃദയത്തിൽനിന്നും പല ഭാഗങ്ങളിലേക്കും പമ്പ് ചെയ്യുകയും, അതിൽ നിന്നും വേസ്റ്റുകൾ ശേഖരിച്ച് അത് തിരികെ കൊണ്ടുവരികയും ചെയ്യുന്ന പ്രവർത്തിയാണ് ചെയ്യുന്നത്.
ശുദ്ധ രക്തക്കുഴലുകളെയും അശുദ്ധ രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗാവസ്ഥകൾ പലതും വ്യത്യാസപ്പെട്ടിരിക്കുന്നു. ഹാർട്ട് അറ്റാക്ക്, പക്ഷാഘാതം, വൃക്ക രോഗങ്ങൾ, ഉണങ്ങാത്ത മുറിവുകൾ, ഓർമ്മക്കുറവുകൾ എന്നിവയെല്ലാം രക്തകുഴലുകൾക്ക് ഉണ്ടാകുന്ന പ്രശ്നം കൊണ്ട് ശരീരത്തിൽ ഉണ്ടാക്കപ്പെടുന്ന രോഗങ്ങളാണ്.അതുപോലെതന്നെ കാഴ്ചക്കുറവിനും, കാൻസറിനും പോലും ഇത്തരത്തിൽ രക്തകുഴലുകളുടെ അനാരോഗ്യവും പോഷകങ്ങൾ ശരീരത്തിലേക്ക് പലഭാഗങ്ങളിലും എത്താതെ വരുന്നതും കാരണമാകാറുണ്ട്.
ഇത്തരത്തിൽ രക്തക്കുഴൽ വിസർജ്യ വസ്തുക്കൾ തിരിച്ചെടുത്തു കൊണ്ടു പോകാത്തത് വിസർജനങ്ങൾക്ക് കെട്ടിക്കിടക്കുന്നതിനും ജനിതക ഘടനയെ ബാധിക്കുന്നതിനും കാരണമായി മാറാറുണ്ട്. ശരീരത്തിലെ ഏതെങ്കിലും മറ്റു രോഗാവസ്ഥകൾക്ക് വേണ്ടി നാം കഴിക്കുന്ന മരുന്നുകൾ പോലും ചിലപ്പോഴൊക്കെ പ്രവർത്തിക്കാതെ വരുന്നതും ഇത്തരത്തിൽ രക്തക്കുഴലുകളിലെ ബ്ലോക്ക് മൂലമാണ്. സാധാരണമായി റോഡിൽ ഉണ്ടാകുന്ന കുഴികളും ബ്ലോക്കുകളും നമുക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന എന്നെനിക്കറിയാം. അതേപോലെ തന്നെയാണ് ശരീരത്തിലെ രക്തക്കുഴല്കൾക്ക് ഉണ്ടാകുന്ന ബ്ലോക്കുകളും ശരീരത്തിന് അകത്തുണ്ടാക്കുന്ന പ്രശ്നങ്ങൾ.