വീടിനകത്താണോ ബാത്റൂം എങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.

വീട് പണിയുമ്പോൾ ഓരോ റൂം പണിയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എങ്കിൽ കൂടിയും അതിൽ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് ബാത്റൂമുകളുടെ സ്ഥാനമാണ്. ഇവ സ്ഥാനം തെറ്റിയോ അല്ലെങ്കിൽ വരാൻ പാടില്ലാത്ത സ്ഥലത്ത് വരുന്നത് വീടിന് ഒരുപാട് ദോഷങ്ങൾ വരുത്തി തീർക്കുന്നു.അതുകൊണ്ടുതന്നെ ചെറുതാണെങ്കിലും ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് ബാത്റൂമുകളുടെ സ്ഥാനങ്ങളാണ്. വീടിനകത്ത് ആകുമ്പോൾ അത് വളരെ കൂടുതൽ ശ്രദ്ധ പുലർത്തി ചെയ്യേണ്ട ഒരു കാര്യമാണ്. വീട്ടിൽ താമസം തുടങ്ങിയതിനുശേഷമാണ് ഇത് മാറ്റേണ്ട അവസ്ഥ വരുന്നതെങ്കിൽ നമുക്ക് ഒട്ടും അതിനെ എക്സപ്റ്റ് ചെയ്യാൻ സാധിക്കില്ല. കാരണം അത്രത്തോളം അതിനോട് ഇണങ്ങി കഴിഞ്ഞിരിക്കും. അതുകൊണ്ട് തന്നെ പണിയുന്നതിന് മുൻപേ തന്നെ ഇതിന്റെ വാസ്തു സ്ഥാനങ്ങൾ തീരുമാനിക്കേണ്ടതാണ്. വാസ്തുശാസ്ത്രപ്രകാരം ഒരു വീടിന്റെ അറ്റാച്ഡ് ബാത്റൂമിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നോ.

ചിലപ്പോഴൊക്കെ നമ്മുടെ വീട്ടിലേക്ക് വേണ്ട ഐശ്വര്യങ്ങളും ഉയർച്ചകളും എല്ലാം തടയുന്നതിന് അറ്റാച്ചഡ് ബാത്റൂമുകൾ പോലും കാരണമായി മാറാറുണ്ട്. ഏറ്റവും പ്രധാനമായും ആദ്യമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ബാത്റൂം എപ്പോഴും ക്ലീൻ ആക്കി വയ്ക്കുക എന്നുള്ളത്. വൃത്തിഹീനമായ വ്യക്തികളുടെ വീട്ടിലേക്ക് പല രോഗങ്ങളും കടന്നു വരാൻ ഇടയാകുന്നു. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അടുക്കളയുടെയും ബാത്റൂമിന്റെയും ചുവരുകൾ ചേർന്നു വരാതിരിക്കാൻ.പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ബാത്റൂമിലേക്ക് കയറുമ്പോഴും ബാത്റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ഇടതുകാൽ മുന്നോട്ടുവച്ചുകൊണ്ട് വേണം ചെയ്യാൻ എന്നുള്ളത്. ബാത്റൂമിൽ നിന്നും പുറത്തേക്ക് വീട്ടിൽ നിന്നും ബാത്റൂമിലേക്ക് നമ്മൾ എനർജികൾ ഒന്നും കൊണ്ടുപോകുന്നില്ല എന്നുള്ളതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇവ ശ്രദ്ധിക്കാതെ ഒരു ബാത്റൂം പണിയുമ്പോഴാണ് വീടിന്റെ നാശത്തിന് കാരണമായി തീരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *