കല്യാണം കഴിഞ്ഞിട്ട് മാസം ഒന്നാം ഒന്നേ ഉള്ളല്ലോ അതിനു മുൻപ് ഗർഭിണിയായോ കൊച്ച് നിൻറെ തന്നെയാണ് എന്ന് നിനക്ക് ഉറപ്പുണ്ടോ? അമ്മയമ്മയുടെ വാക്കുകൾ കാതിൽ അല്ലാ ഹൃദയത്തിലാണ് തുളഞ്ഞു കയറിയത് വിശേഷം പറയുവാൻ ചെന്ന ഏട്ടന്റെ മുഖം പെട്ടെന്ന് മാറി എന്നോട് പോലും ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. വിവാഹം കഴിഞ്ഞു വന്ന നാൾ മുതൽ എനിക്ക് ഒന്നിനും ഒരു കുറവ് വരാതെ ഏട്ടൻ കൂടെ നിന്നിട്ട് ഉള്ളൂ അമ്മയ്ക്കും എന്നോട് ചെറിയൊരു താൽപര്യക്കുറവ് ഉണ്ടായിരുന്നു സ്ത്രീധനം കുറഞ്ഞുപോയി എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു അതെല്ലാം ഞാൻ സഹിച്ചു അപ്പനും അമ്മയ്ക്കും ഞങ്ങൾ രണ്ടു പെൺമക്കളാണ് അവർ രണ്ടുപേരും കൂടെ കൂലിപ്പണി ചെയ്തു നന്നായി തന്നെ ഞങ്ങളെ വളർത്തി. ബിരുദം കഴിഞ്ഞ ഉടനെ വന്നതാണ് ഏട്ടൻറെ ആലോചന കമ്പനിയിൽ ചെറിയ ഒരു ജോലിയുണ്ട് അത്യാവശ്യം ചുറ്റുപാട് ഉള്ള കുടുംബം ആണത്രേ വേണ്ട എന്ന് ഞാൻ പറഞ്ഞെങ്കിലും അമ്മയാണ് എന്നോട് പറഞ്ഞത് നിൻറെ വിവാഹം കഴിഞ്ഞാൽ അച്ഛനും അമ്മയ്ക്കും ഇത്തിരി ആശ്വാസം കിട്ടും.
രണ്ടാമത്തെ കുട്ടിയെ കെട്ടിക്കുവാൻ കുറച്ച് സാവകാശം ഞങ്ങൾക്ക് വേണമല്ലോ രാത്രിയിൽ വന്നപ്പോൾ ഏട്ടൻ പറഞ്ഞു ഉള്ളതല്ലേ ഇവിടെ നിനക്ക് സ്വസ്ഥത ഉണ്ടാകില്ല നിന്നെ ഞാൻ വീട്ടിൽ കൊണ്ടുപോയി കുറച്ചുനാൾ നിർത്താം പിറ്റേന്ന് വീട്ടിലാക്കി ഏട്ടൻ തിരിച്ചുപോയി. വിഷമം തോന്നിയെങ്കിലും അമ്മയോടൊപ്പം നിൽക്കാമെന്നത് എനിക്ക് ആശ്വാസമായി. ദിനങ്ങൾ ഒന്നു നന്നായി കൊഴിഞ്ഞുവീണു ഒരാഴ്ച കഴിഞ്ഞു ഏട്ടൻ വന്നില്ല സങ്കടം കണ്ടിട്ടാണ് അച്ഛൻ വരെ ഒന്ന് അന്വേഷിക്കാൻ ചെന്നത് തിരിച്ചുവന്ന അച്ഛൻ വാടിത്തളർന്ന് ഉമ്മറപ്പടിയിൽ ഇരുന്നു പോയി അച്ഛൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അമ്മച്ചിന്ന് വിശേഷം തിരക്കി ഏട്ടൻറെ അമ്മ അച്ഛനെ അവിടെ നിന്നും ആട്ടിയിറക്കിയത് ഗർഭിണിയായ മകളെ തലയിൽ കെട്ടിവെച്ചു എന്നും പറഞ്ഞു അച്ഛനവരുടെ കാലുപിടിച്ച് അപേക്ഷിച്ചുപോലും കാലു തട്ടിമാറ്റിയ കൂട്ടത്തിൽ അവർ പറഞ്ഞത് ആരാണെന്ന് അറിയില്ലെങ്കിൽ നിങ്ങൾ തന്നെയാകും മകൾക്ക് കുട്ടിയെ സമ്മാനിച്ചത് എന്ന്. അത് അച്ഛനെ താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഞാൻ ഒത്തിരി കരഞ്ഞു ആരോടും ഒന്നും മിണ്ടാതെ രണ്ടുദിവസം കഴിച്ചുകൂട്ടി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.