എൻറെ സ്കൂൾ ജീവിതം ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവ കഥ വീട്ടിൽ മക്കളിൽ ഇളയവനായ എനിക്ക് അന്നൊന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല പഠിക്കാൻ മിടുക്കൻ എന്ന പേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു. ഉച്ചക്ക് ബെല്ലടിച്ചാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂൾ മുറ്റത്തെ പൂമരച്ചിൽ പോയാണ് കഴിക്കാനിരിക്കുക കാരണം മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല ഭക്ഷണപാത്രവും എടുത്ത് കഴിക്കാൻ വേണ്ടി പൂമര ചോട്ടിൽ ഇരുന്നു പാത്രം തുറന്നു ഉടനെ ഒരു പെൺകുട്ടി മുന്നിൽ വന്നു എന്നെയും നോക്കി നിൽക്കുന്നു. എനിക്കാകെ ദേഷ്യം വന്നു മുഖത്ത് നോക്കി നിൽക്കുന്ന അവ.ളുടെ കണ്ണുകൾ എൻറെ പാത്രത്തിലായിരുന്നു അല്പം ദേഷ്യത്തോടെ ഞാൻ പോ പെണ്ണേ എന്ന് പറഞ്ഞു അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു. എനിക്ക് അല്പം പേടി തോന്നി എന്താ എന്തിനാ കരയുന്നത് ഞാൻ ചോദിച്ചു കീറിയ തട്ടം കീറിയ ഭാഗം മറച്ച് കൊണ്ട് അവൾ പറഞ്ഞു ഇത്തിരി ചോറ് തരുമോ.
വല്ലാത്ത ഒരു അവസ്ഥ എവിടെയോ ഒരു വേദന അനിയത്തിയില്ലാത്ത എനിക്ക് അവളിൽ ഒരു അനിയത്തിയെ കാണാൻ വഴിയൊരുക്കി പോയി പാത്രം എടുത്തു വാ ഞാൻ പറഞ്ഞു അത് കേട്ടവർ ഉത്സാഹത്തോടെ ഓടിപ്പോയി ആ ഓട്ടം കണ്ടപ്പോൾ അവളുടെ അവസ്ഥ അറിയണമെന്ന് തോന്നി. അഹങ്കാരം അലിഞ്ഞുപോയ പോലെ അവൾ മടങ്ങിയെത്തി കയ്യിൽ വലിയ രണ്ട് ഇല ഉപ്പിലാ എന്ന മരത്തിൻറെ ഇലകൾ അത് നിലത്ത് വിരിച്ചു താമസം ഒരു ചെറു ചിരിയോടെ വാരിക്കഴിക്കാൻ തുടങ്ങി വിരലുകൾ ഇലകൾക്കിടയിലൂടെയും മണ്ണിൽ പതിയുന്നത് ഞാൻ കണ്ടു. അപ്പോൾ അവളുടെ ആർത്തി കണ്ടപ്പോൾ ഒരു കുഞ്ഞു തുള്ളി എൻറെ കണ്ണിൽ നിന്നും അടർന്നു വീണു ഞാൻ പതിയെ ചോദിച്ചു രാവിലെ നീയെന്താ കഴിച്ചത്? അവൾ പറഞ്ഞു ഇന്നലെ രാത്രി കഞ്ഞി കുടിച്ചു ഉമ്മാക്ക് പനിയാണ് അപ്പോ ഉമ്മാൻറെ കഞ്ഞി കൂടി എനിക്ക് തന്നു ഇന്ന് മദ്രസയിൽ പോയി വന്നപ്പോൾ ഒന്നും ഉണ്ടായില്ല ചെല്ലുമ്പോൾ ഉണ്ടാകും എന്ന് പറഞ്ഞു ഉപ്പാക്ക് പണിയില്ല കടയിൽ നിന്നും കടം തരില്ല എന്ന് പറഞ്ഞത് അവൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.