നമ്മൾ വീട്ടിൽ പലപ്പോഴും ചോറും കറിയും അല്ലെങ്കിൽ പച്ചക്കറി വേസ്റ്റ് ഒക്കെ പാഴാക്കി കളയാറുണ്ട്. എന്നാൽ ഇനിമുതൽ അതൊന്നും കളയരുത്. കാരണം അതുകൊണ്ട് നമുക്ക് ചെടികൾക്ക് വേണ്ട വളവും, കീടനാശിനി പോലെയായി എല്ലാം ഉണ്ടാക്കാൻ സാധിക്കും. ഇപ്പോൾ മാർക്കറ്റിൽ കമ്പോസ്റ്റുകൾ പോലെയുള്ള പ്ലാസ്റ്റിക്കിന്റെ തന്നെ ടാങ്കുകൾ ലഭ്യമാണ്. ഇവയിൽ നമ്മുടെ വീട്ടിലെ ഭക്ഷണം ബാക്കി വന്ന ചോറും കറികളും പച്ചക്കറിയുടെ വേസ്റ്റും എല്ലാം നിക്ഷേപിക്കാം. ഏതൊരു വേസ്റ്റ് ടാങ്കിലേക്ക് ഇടുമ്പോഴും അതേ അളവിൽ തന്നെ വെള്ളവും മിക്സ് ചെയ്ത് ഇടുക.ഇതോടൊപ്പം തന്നെ നമുക്ക് ചാണകവും മറ്റുമെല്ലാം ഈ വളത്തിനായി ടാങ്കിലേക്ക് നിക്ഷേപിക്കാം. ഇതിന് താഴെയായി കാണുന്ന വാൽവ് തുറക്കുമ്പോൾ നമുക്ക് ചെടികൾക്ക് തളിക്കാൻ ആവശ്യമായ വളം എടുക്കാൻ സാധിക്കുന്നു.
ഇ വളത്തിന് സ്ലറി എന്നാണ് പറയുന്നത്. ഇങ്ങനെ കിട്ടുന്ന സ്ലറി അതിനെ അനുസൃതമായ അളവിൽ തന്നെ വെള്ളം ചേർത്ത് ഡയല്യൂട്ട് ചെയ്ത് ചെടികളിൽ എല്ലാം തെളിച്ചു കൊടുക്കാം. ചെടികൾക്കിടയിൽ വരുന്ന മറ്റ് ചീര മുളക് എന്നിങ്ങനെയുള്ള ചെറിയ ചെടികളെല്ലാം നമുക്ക് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി നടാം. ഇങ്ങനെയുള്ള സ്ലറി ചെടികളിൽ ഉപയോഗിക്കുന്നത് വളരെയധികം ഫലപുഷ്ടമായി ചെടിയെയും മണ്ണിനെയും നിലനിർത്താൻ സഹായിക്കുന്നു. മുളകിലും മറ്റും വരുന്ന കുരുടിപ്പ് മാറുന്നതിനായി രണ്ട് ടേബിൾ സ്പൂൺ മുട്ടത്തൊണ്ട് പൊടിച്ചതിൽ ഒരു അര മുറി നാരങ്ങ പിഴിഞ്ഞ് ചേർത്ത് ഇത് അര ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് ചെടികളുടെ കടയിൽ ഒഴിച്ചു കൊടുക്കാം. ഇത് ചെടികളിലെ കുരുടിപ്പ് മാറ്റാൻ സഹായിക്കുന്നു.