ശരീരത്തിൽ രക്ത കുറവ് ഉണ്ടാവുമ്പോൾ ചില ആളുകൾക്ക് ഹാർട്ടറ്റാക്ക് വരുന്നത് പോലെയുള്ള ലക്ഷണങ്ങൾ കാണിക്കാം.ഇത് ആളുകളെ കൂടുതൽ ഭയപ്പെടുത്തുന്നു. ഒരു ഡോക്ടറെ കാണുമ്പോൾ ആയിരിക്കും ഇത് രക്ത കുറവുകൊണ്ടാണ് ഉണ്ടായത് എന്ന് തിരിച്ചറിയാൻ ആവുക. പല കാരണങ്ങൾ കൊണ്ടും ശരീരത്തിൽ രക്തക്കുറവ് അനുഭവപെടാം. ശരീരത്തിൽ നിന്നും നേരിട്ട് രക്തം നഷ്ടപ്പെടുന്നത് മൂലമോ, ഏതെങ്കിലും തരത്തിലുള്ള ആക്സിഡന്റുകൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം. രക്തത്തിലെ മൂന്നുതരം രക്താണുക്കൾ ആണുള്ളത് ഹീമോഗ്ലോബിൻ, പ്ലേറ്റ്ലെറ്റ് എന്നിങ്ങനെയാണവ. ഇതിലെ ചുവന്ന രക്തണുവായ ഹിമഗ്ലോബിൻ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ശരീരത്തിലെ ഇരുമ്പ് അംശം കൊണ്ടാണ്. ഹീമോഗ്ലോബിന്റെ പ്രധാനപ്പെട്ട ഘടകം എന്നത് അയെൻ ആണ്. ഇത് ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തപ്പെടാതെ വരികയോ.
അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ മോഗ്ലോബിൻ തന്നെ നശിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുമ്പോഴാണ് രക്തക്കുറവ് മറ്റ് കാര്യങ്ങൾ കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്നത്. ഏതെങ്കിലും ഒരു രോഗ അവസ്ഥകൾ കൊണ്ട് രക്താണുക്കൾ നശിപ്പിക്കപ്പെടുകയോ, അല്ലെങ്കിൽ ശരീരത്തിന് ബ്ലീഡിങ് ഉണ്ടാകുമ്പോൾ രക്തം നന്നായി നഷ്ടപ്പെട്ട് രക്തക്കുറവ് ഉണ്ടാവുകയും ചെയ്യാം. ക്യാൻസർ, അൾസർ എന്നിങ്ങനെയുള്ള ചില രോഗാവസ്ഥകൾക്കും ബ്ലീഡിങ് ഉണ്ടാവാറുണ്ട് ഇതും രക്തക്കുറവ് ഉണ്ടാകാൻ പലപ്പോഴും കാരണമായി മാറാറുണ്ട്. ഇനി ആക്സിഡന്റുകൾ പറ്റുമ്പോഴും രക്തം നഷ്ടപ്പെട്ട് ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയാം. അതുകൊണ്ടുതന്നെ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്രത്തോളം ഹീമോഗ്ലോബിൻ അളവ് കൂട്ടാൻ സാധിക്കും എന്ന് നാം ശ്രദ്ധിക്കണം. അതിനുവേണ്ടി അയൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ബീഫിന്റെ ലിവർ, അതുപോലെ ചെറു മത്സ്യങ്ങൾ, മത്തി, കൊഴുവ എന്നിവയെല്ലാം ഇതിനായി നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.