ഗോതമ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

നമ്മളൊക്കെ കേരളത്തിൽ കൂടുതലും ഉപയോഗിക്കുന്നത് അരി ഭക്ഷണം ആയിരിക്കും. എന്നാൽ ഗോതമ്പ് ഉപയോഗിക്കുന്നത് ശരീരത്തിന് ആരോഗ്യകരമല്ല എന്നും ചില ആളുകൾ പറയാറുണ്ട്. യഥാർത്ഥത്തിൽ ഗോതമ്പ്പൊടി നാം വാങ്ങി ഉപയോഗിക്കുന്നത്, ഗോതമ്പ് വാങ്ങി പൊടിച്ച് ഉപയോഗിക്കുന്നത് വ്യത്യാസമുണ്ട്. ഇതേസമയം തന്നെ ചില രോഗാവസ്ഥ ഉള്ളവർ ഗോതമ്പ് ഉപയോഗിക്കാൻ പാടുള്ളതല്ല. ചില ആളുകൾ ഡയറ്റിന്റെ കാര്യങ്ങൾക്കായിട്ട് അരി ഭക്ഷണം ഉപേഷിക്കുന്നതിന്റെ ഭാഗമായി ഗോതമ്പ് ഭക്ഷണങ്ങൾ ഉപയോഗിക്കാറുണ്ട്. ചോറിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് അളവ് തന്നെയാണ് ഗോതമ്പ് ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ ഗോതമ്പിൽ ചില പോഷകങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഗോതമ്പിൽ പ്രോട്ടീനും, ധാതുക്കളും, അതുപോലെ തന്നെ നാരുകൾ അടങ്ങിയതും ആകുന്നു. അതുകൊണ്ടുതന്നെ ചോറിനേക്കാൾ എന്തുകൊണ്ടും നല്ലത് ഗോതമ്പ് തന്നെയാണ്.

ഗോതമ്പിൽ അടങ്ങിയിരിക്കുന്ന ഫൈബറിന്റെ അളവ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും അതുപോലെതന്നെ ദഹനം നല്ല രീതിയിൽ ആക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഗോതമ്പ് എന്നതാണ് ലോകത്ത് എല്ലാവരും ഉപയോഗിക്കുന്നത് മാറിയിരിക്കുന്നത്. ചോറിന് അപേക്ഷിച്ചിട്ട് ഗോതമ്പിന് പഞ്ചസാര ശരീരത്തിൽ കൂട്ടുന്നത് വളരെ സാവധാനം മാത്രമാണ്. അതുകൊണ്ടുതന്നെ ഷുഗർ രോഗികൾക്ക് ഗോതമ്പ് തന്നെയാണ് ചോറിനേക്കാൾ ഉത്തമം.

ഗോതമ്പ് ശരീരത്തിന് ഗുണകരം തന്നെയാണെങ്കിലും ഇത് കടകളിൽ നിന്നും മേടിക്കുന്ന ആട്ടപ്പൊടി എന്ന പേരിൽ ഉപയോഗിക്കുമ്പോൾ മൈദയും മറ്റുമടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ശരീരത്തിന് അത്ര ഗുണം നൽകുന്നില്ല. എന്നാൽ മുഴുവൻ ഗോതമ്പ് വാങ്ങിച്ചു പൊടിപ്പിച്ചു ഉപയോഗിക്കുകയാണെങ്കിൽ അടങ്ങിയിരിക്കുന്ന തവിടും നമ്മുടെ ശരീരത്തിലേക്ക് ഉപയോഗപ്പെടുന്നു.ഗോതമ്പ് ഗുണകരമാണ് എന്നുള്ള ഒരു കാരണംകൊണ്ട് ഇത് അമിതമായി ഉപയോഗിക്കരുത്. മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.അല്ലെങ്കിൽ ശരീരത്തിലേക്ക് കൂടിയ അളവിൽ കാലറി എത്തുകയും, ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയും.

Leave a Reply

Your email address will not be published. Required fields are marked *