ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഇതിന് എട്ട് ദിക്കുകൾ ആണ് ഉള്ളത്. കേരളത്തിന്റെ വാസ്തുശാസ്ത്രപ്രകാരം ഒരു വീടിന്റെ തെക്കു പടിഞ്ഞാറെ മൂല അഥവാ കന്നിമൂലയാണ് വീട്ടിലെ ഏറ്റവും നല്ല മൂല എന്നു പറയുന്നത്.കേരളത്തിലെ എല്ലാ ജനങ്ങളുംവാസ്തുവിലും ശാസ്ത്രത്തിനും ഒരുപോലെ വിശ്വസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കന്നിമൂലയ്ക്ക് ഇവരൊരുപാട് പ്രാധാന്യം നൽകുന്നുണ്ട്. വീടിന്റെ കന്നിമൂല ശരിയായില്ലെങ്കിൽ അവർ എത്ര തന്നെ പ്രാർത്ഥിച്ചാലും കൂടിയും അവരുടെ വീട്ടിൽ ഒന്നും തന്നെ ശരിയായ രീതിയിൽ ആകാതെ വരാറുണ്ട്. അതുകൊണ്ടുതന്നെ ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ വാസ്തുവും കന്നിമൂലയും ഏതു ഭാഗങ്ങളിൽ, ഏതൊക്കെ വരണമെന്ന് നന്നായി പഠിച്ചതിനുശേഷം വേണം പണിയാൻ. കന്നിമൂല ശരിയാകാത്തത് കൊണ്ട് അവരിലേക്ക് വരാനിരിക്കുന്ന പല ഐശ്വര്യങ്ങളും തട്ടിത്തെറിച്ച് പോകാറുണ്ട്.
വാസ്തുശാസ്ത്രത്തിൽ എന്നപോലെ തന്നെ ജ്യോതിഷത്തിലും ഈ കന്നിമൂലയെ കുറിച്ച് വിവരിക്കുന്നുണ്ട്. കന്നിമൂലയോളം ഊർജ്ജപ്രഭാവമുള്ള ഒരു ദിക്ക് വീട്ടിൽ വേറെ ഇല്ല എന്ന് തന്നെ വേണം പറയാൻ.നിങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ കിടപ്പുമുറി എപ്പോഴും ഈ കന്നിമൂലയിൽ ആണെങ്കിൽ അത് വീട്ടിലേക്ക് ഐശ്വര്യങ്ങൾ കൊണ്ടുവരുമെന്ന് ആണ് ശാസ്ത്രം. കന്നിമൂല ഏറ്റവും ഭംഗിയായി സൂക്ഷിക്കുന്നത് വഴി നിങ്ങളുടെ വീട്ടിലേക്ക് സന്തോഷവും, സമൃദ്ധിയും, അഭിവൃദ്ധിയും എല്ലാവിധ ഐശ്വര്യങ്ങളും കടന്നുവരുമെന്നാണ് പറയപ്പെടുന്നത്.കുടുംബനാഥനും നാഥയും കിടക്കുന്ന ബെഡ്റൂമിൽ നാം കിടക്കാൻ പോകുന്നതിന് മുൻപും, രാവിലെ എഴുന്നേൽക്കുമ്പോളും നമ്മൾ പ്രാർത്ഥിക്കുന്നു എന്നത് തന്നെയാണ് റൂമിലേക്ക്, വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുന്നതിന് കാരണമാകുന്നത്.അതുകൊണ്ടുതന്നെ മാസ്റ്റർ ബെഡ്റൂ ഇപ്പോഴും കന്നിമൂലയിൽ ആക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വീടിന്റെ ഓരോ മൂലയും പ്രത്യേകം ശ്രദ്ധിച്ച് തന്നെ പണിയുക.