നമ്മുടെ ചെടികൾ നന്നായി പുഷ്ടിപ്പെട്ട് വരുന്ന സമയത്തായിരിക്കും പലപ്പോഴും അവയെ പല രീതിയിലുള്ള രോഗാവസ്ഥകൾ ബാധിക്കുന്നത്. മനുഷ്യ ശരീരത്തിലെ രോഗാവസ്ഥ വരുന്നതുപോലെ തന്നെയാണ് ചെടികൾക്കും രോഗാവസ്ഥ വരുന്നത്. ചെടികളെ സംരക്ഷിക്കുന്നതിനും പല തരത്തിലുള്ള മരുന്നുകളും ഉപയോഗിക്കാവുന്നതാണ്. ഇത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ജൈവമായി നമ്മൾ ഉണ്ടാക്കുന്ന തന്നെ ഉപയോഗിക്കേണ്ടതാണ്. അത്തരത്തിൽ ചെടികളിൽ നന്നായി പരിപാലിക്കുകയും, അവരെ രോഗാവസ്ഥയിൽ നിന്നും സംരക്ഷിക്കുകയും,നന്നായി ശ്രദ്ധിക്കുകയും ചെയ്താൽ നല്ല ഫലം അവ പുറപ്പെടുവിക്കും. ഇതിനായി അവയെ ഇടയ്ക്കിടെ ചെന്ന് പരിശോധിക്കുക. എന്തെങ്കിലും പുഴുക്കളോ,മഞ്ഞ നിറമോ, അല്ലെങ്കിൽ വാട്ട രോഗങ്ങൾ ബാധിച്ചിട്ടുണ്ട് എന്ന് ശ്രദ്ധിക്കുക.ഇതിനായി അവയ്ക്ക് മരുന്നുകൾ തളിക്കാവുന്നതാണ്.
ചെടികളെ സംരക്ഷിക്കുന്നതിനായി ഏറ്റവും ഉചിതമായി ഉപയോഗിക്കാവുന്ന ഒരു മരുന്നാണ് വേപ്പിൻ പിണ്ണാക്ക് കഷായം. വളപ്രയോഗമരുന്നുകൾ ലഭിക്കുന്ന കടകളിൽ ചെന്നാൽ നമുക്ക് വേപ്പിൻ പിണ്ണാക്ക് പാക്കറ്റ് ആയി മേടിക്കാൻ കിട്ടും ഇവർ ഒരു പെൺപിണ്ണാക്ക് രണ്ട് ലിറ്റർ വെള്ളത്തിൽ ചേർത്ത് മരുന്നായിട്ട് ഉപയോഗിക്കാവുന്നതാണ്. ഒരു ബക്കറ്റിൽ ഒരു കിലോ പിണ്ണാക്കും രണ്ട് ലിറ്റർ വെള്ളവും മിക്സ് ചെയ്ത് കുറച്ചുനേരം അനങ്ങാതെ വയ്ക്കുക. പിന്നീട് ഇളക്കി അരിച്ചെടുത്ത ശേഷം, ഈ വെള്ളം ഫലം നൽകുന്ന ചെടികളിലും പൂച്ചെടികളിലും എല്ലാം തെളിക്കാവുന്നതാണ്. ഇതിലൂടെ അവയ്ക്ക് ഉണ്ടാകുന്ന രോഗാവസ്ഥകൾ മാറിക്കിട്ടും. മഞ്ഞ കളർ, പുഴുക്കൾ, പാറ്റ, വാട്ട രോഗം ഇവക്കെല്ലാം ഒരു മറുമരുന്നായി ഇത് ഉപയോഗിക്കാം. നമ്മൾ ചെടികളെ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത്രത്തോളം അവ നമുക്ക് ഫലം നൽകും.