പല ആളുകളും കാണുന്ന ഒരു ബുദ്ധിമുട്ടാണ് വയറു ചാടിയ അവസ്ഥ. നല്ലവണ്ണവും നല്ല വയറുമുള്ള ആളുകൾക്ക് ഇത് കുറക്കുന്നതിനെ വളരെയധികം പ്രയാസം നേരിടേണ്ടി വരാറുണ്ട്. വണ്ണം കുറഞ്ഞാലും വയറു കുറയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനെല്ലാം ഏറ്റവും പ്രധമ പ്രധാനമായി വേണ്ട കാര്യം എന്ന് പറയുന്നത് വ്യായാമം തന്നെയാണ്.മറ്റൊന്ന്എന്ന് പറയുന്നത് നമ്മുടെ ഭക്ഷണരീതിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ. എളുപ്പവഴിയിലൂടെ ശരീരഭാരം കുറയ്ക്കുന്നതാണ് എല്ലാവരും പരിശ്രമിക്കാറ് ഇതിനുവേണ്ടി പട്ടിണി കിടക്കുന്ന ആളുകളുമുണ്ട്.എന്നാൽ ഇങ്ങനെ ചെയ്യുന്നത് തീർത്തും അനാരോഗ്യകരമാണ്. ശരീരത്തിന് ആവശ്യമായ അളവ് ചെറിയ തോതിലെങ്കിലും ഭക്ഷണം നൽകേണ്ടത് എനർജി ലഭിക്കുന്നത് ആവശ്യമായിട്ടുള്ള കാര്യമാണ്.
ഇതിനായി ആരോഗ്യകരമായ രീതിയിൽ ഡയറ്റുകൾ ശ്രദ്ധിക്കാം. മൈദ ബേക്കറി പതാർത്തങ്ങൾ എന്നിവ ഒഴിവാക്കുക. മധുരവും പൂർണമായും ഒഴിവാക്കുക. ബ്രഡ്, ബിസ്ക്കറ്റ്, എന്നിങ്ങനെയുള്ള പദാർത്ഥങ്ങൾ എല്ലാം മൈദ കൊണ്ട് ഉണ്ടാക്കിയതാണ്. ഇവയും ഭക്ഷണത്തിൽ നിന്നും പൂർണമായി ത്യജിക്കേണ്ടതാണ്. അതുപോലെതന്നെ ഭക്ഷണത്തിൽ നിന്നും വൈറ്റ് റൈസ് ഒഴിവാക്കി അതിനു പകരമായി തവിടുള്ള ചുവന്ന അരി കൊണ്ടുള്ള ചോറ് കഴിക്കാം. ഇതുതന്നെ ഭക്ഷണത്തിന്റെ നാലിൽ ഒരു ഭാഗം മാത്രമായി ചുരുക്കുക. ബാക്കി പ്ലേറ്റിന്റെ ഭാഗം മുഴുവൻ ഇലക്കറികളും പച്ചക്കറികളും എങ്ങനെയുള്ള പോഷകപദാർത്ഥങ്ങൾ വെച്ച് ഫില്ല് ചെയ്യുക. ഇങ്ങനെയുള്ള നല്ല ഭക്ഷണരീതി പരിശ്രമിച്ചുകൊണ്ട്, ധാരാളം വെള്ളം കുടിച്ചുകൊണ്ട്, നല്ല വ്യായാമങ്ങൾ ചെയ്തുകൊണ്ടും ശരീരവും, വയറിന് ചുറ്റുമുള്ള കൊഴുപ്പും കുറയ്ക്കാൻ സാധിക്കും.ഇത് മൂലം ശരീരത്തുള്ള മറ്റു പല രോഗങ്ങളും ഒഴിഞ്ഞു പോവുകയും ചെയ്യുന്നു.