പ്രമേഹം എന്നത് ഓരാളുകളിലും ഓരോ അളവിൽ ആയിരിക്കും ഉണ്ടായിരിക്കുക. ഇത് ആദ്യഘട്ടത്തിൽ കണ്ടുപിടിക്കുന്ന വ്യക്തിക്കും പ്രമേഹത്തിന്റെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള വ്യക്തികൾക്കും കൊടുക്കുന്ന മരുന്നുകളും ചികിത്സാ രീതികളും വ്യത്യസ്തമായിരിക്കും. ചില ആളുകൾക്ക് പ്രമേഹം എന്നത് ശ്രദ്ധിക്കാത്ത പ്രശ്നംമൂലം ശരീരത്തിൽ ഏതെങ്കിലും അവയവത്തെ അതിന്റെ ശേഷിയെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്.സ്നേഹം എന്ത് രണ്ട് തരത്തിലുള്ള ടൈപ്പ് വൺ പ്രമേഹവും ടൈപ്പ് ടു പ്രമേഹവും. ടൈപ്പ്1 ചെറിയ കുട്ടികളിൽ ഇൻസുലിൻ ഉണ്ടാകാത്ത അവസ്ഥകൾ ഉണ്ടാക്കുന്ന പ്രമേഹമാണ്. ടൈപ്എ 2എന്നത് പ്രായമായ ആളുകളിലും ഇപ്പോൾ ചെറുപ്പക്കാരിലും കണ്ടുവരാറുണ്ട്. ശരീരത്തിൽ ഉള്ള ഇൻസുലിൻ തന്നെ പ്രവർത്തിക്കപ്പെടാത്ത അവസ്ഥയാണ്. ഈ ടൈപ്പ് ടു പ്രമേഹം തന്നെ പല ആളുകൾക്കും പല എഫ്ഫക്റ്റ് കാണപ്പെടാം ചിലർക്ക് പ്രമേഹത്തിന്റെ ആരംഭഘട്ടം ആയിരിക്കും.
രണ്ടാമത്തേത് പറയുന്നത് പ്രമേഹം ശരീരത്തിൽ കൂടുതൽ ഉണ്ടെങ്കിലും അത് അധികം സങ്കീർണ്ണം ആയിട്ടില്ല എന്നുള്ള അവസ്ഥ. മൂന്നാമത്തെ പ്രമേഹം ശരീരത്തിന്റെ ഏതെങ്കിലും അവയവങ്ങളെ അതിന്റെ ശേഷി നഷ്ടപ്പെടുത്തിയ അവസ്ഥ. ഇതിന്റെ ഓരോ ഘട്ടത്തിലും ചെയ്യുന്ന ട്രീറ്റ്മെന്റുകൾ മരുന്നുകളും വ്യത്യസ്തമായിരിക്കും അതുകൊണ്ടുതന്നെ ഒരിക്കലും സ്വയമേ ഉള്ള ചികിത്സകൾ ചെയ്യരുത്. അതുപോലെതന്നെ ഇടയ്ക്കുള്ള പ്രമേഹം ചെക്കപ്പ് വളരെ ആവശ്യമായിട്ടുള്ള ഒരു കാര്യമാണ്. കാരണം പ്രമേഹത്തിന്റെ അളവ് വ്യത്യാസപ്പെടുന്നത് തിരിച്ചറിയാൻ. എപ്പോഴും പ്രമേഹ രോഗത്തിന് നിയന്ത്രിക്കുന്ന അനിവാര്യമായിട്ടുള്ള കാര്യം ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും, വ്യായാമങ്ങളും, ഭക്ഷണരീദികളും തന്നെയാണ്. ഇത് ഏത് ലെവലിലുള്ള പ്രമേഹം ആയാലും ചെയ്യേണ്ടതാണ്.