നാം ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സാധിച്ചു കെട്ടണം എന്ന് വിചാരിക്കുന്ന ആളുകളാണ് നാമെല്ലാവരും. അതുകൊണ്ടുതന്നെ മനുഷ്യരഹിതമായി ഈശ്വര സാന്നിധ്യം കൂടി വേണമെന്നുള്ളതാണ് ഓരോ ആഗ്രഹസഫലീകരണത്തിനും ഏറ്റവും അനിവാര്യമായിട്ടുള്ളത്. ഇതിനായി ഈശ്വരനെ പ്രീതിപ്പെടുത്തുന്നതും നല്ല കാര്യമാണ്. എപ്പോഴും ഈശ്വര വിചാരത്തോടെയും പ്രാർത്ഥനയിലും ആയിരിക്കുന്നവർക്ക് ഈശ്വരാനുഗ്രഹം ജീവിതത്തിൽ എപ്പോഴും ഉണ്ടായിരിക്കും എന്നുള്ളതാണ് വാസ്തവം. നമ്മളെ പരീക്ഷിക്കുന്നതിന് വേണ്ടി നമുക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഈശ്വരൻ തരാറുണ്ട്. എങ്കിലും നാം ആഗ്രഹിക്കുന്ന കാര്യങ്ങളും നമ്മുടെ പ്രാർത്ഥനയുടെ കാഠിന്യതിനനുസരിച്ച് നമുക്ക് സാധിച്ചു കിട്ടാറുണ്ട്.
നിങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങൾ ഏറ്റവും പെട്ടെന്ന് സാധിച്ചുകിട്ടാൻ ആഗ്രഹിക്കുന്ന ആളുകൾ ആണെങ്കിൽ ഈ പറയുന്ന മന്ത്രം ഒന്ന് ദിവസവും ജപിച്ചു നോക്കൂ. നിങ്ങൾക്ക് അതിന്റെ ഫലം ഉറപ്പായും ലഭിക്കും. ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന മന്ത്രം ദിവസവും ജപിക്കുന്നത് നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യവും ആഗ്രഹസഫലീകരണവും നടത്തിത്തരുന്നതാണ്. ദിവസവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് ഈ മന്ത്രം ജപിക്കുകയാണെങ്കിൽ ഇത് ഏറ്റവും ഉത്തമം ആയിട്ടുള്ള കാര്യമാണ്. അല്ലെങ്കിലും നിങ്ങൾക്ക് സാധിക്കുന്ന സമയങ്ങളിൽ എല്ലാം ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന ജപം ജപിക്കുന്നത് നന്നായിരിക്കും. ഈ മന്ത്രത്തെ മഹാമന്ത്രം എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ കാരണം തന്നെ ഈ മന്ത്രം ജെഭിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഫലങ്ങളാണ്. നിങ്ങൾക്ക് സാധിക്കുന്ന സമയങ്ങളിൽ എല്ലാം ഈ മഹാമന്ത്രം ചൊല്ലി പ്രാർത്ഥിക്കാൻ പരിശ്രമിക്കുക.