27 നക്ഷത്രങ്ങളാണ് ഉള്ളത് ഓരോന്നിനും ഓരോ ഇഷ്ടദേവന്മാരും ദേവതകളും ഉണ്ട്. ഓരോന്മാരെയും ഉപ്പാസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് വഴി നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടുന്നു. പ്രാർത്ഥിക്കുന്ന കാര്യങ്ങളുടെ ഫലങ്ങൾ കൂടുതലായി ലഭിക്കുന്നു എന്നുള്ളതാണ് കാര്യം. നമ്മുടെ പ്രാർത്ഥനകളെപ്പോഴും നല്ല ആഗ്രഹത്തോടും പൂർണ്ണമായും ശുദ്ധമായ മനസ്സോടും കൂടിയായിരിക്കണം. നക്ഷത്രങ്ങളിലെ ഏറ്റവും ആദ്യത്തെദ് അശ്വതി നാളാണ്. ഇതിന്റെ ഇഷ്ടദേവൻ ഗണപതിയാണ്. ഭരണി നക്ഷത്രത്തിൽ പെട്ടവർക്ക് ഭദ്രകാളിയാണ് ഇഷ്ടദേവത. കാർത്തിക നക്ഷത്രത്തിൽ പെട്ടവരുടെ ഇഷ്ടദേവൻ സുബ്രഹ്മണ്യ സ്വാമിയാണ് . രോഹിണി നക്ഷത്രക്കാരുടെ ഇഷ്ട ദേവത ദുർഗ്ഗാദേവി ആണ് . മകയിരം നക്ഷത്രത്തിന്റെ ഇഷ്ടദേവൻ സുബ്രഹ്മണ്യ സ്വാമിയാണ്. പൂയം നക്ഷത്രക്കാർക്ക് മഹാവിഷ്ണുവാണ് ഇഷ്ടദേവൻ. ആയില്യം നക്ഷത്രക്കാർക്ക് നാഗ ദൈവങ്ങളാണ് ഇഷ്ടദൈവങ്ങൾ. മകം നക്ഷത്രക്കാർക്ക് ഗണപതി ദേവനാണ് ഇഷ്ടദൈവമായിട്ട് ഉള്ളത്.
ഹനുമാൻ സ്വാമിയാണ് ഇഷ്ടദേവൻ. വിശാഖം നക്ഷത്രക്കാർക്ക് മഹാവിഷ്ണു ഇഷ്ടദേവൻ. അനിഴം നക്ഷത്രക്കാർക്ക് ഭദ്രകാളി തന്നെയാണ് ഇഷ്ടദേവത. തൃക്കേട്ട നക്ഷത്രത്തിന് ശ്രീകൃഷ്ണസ്വാമിയാണ് ഇഷ്ടദൈവം.മൂലം നക്ഷത്രത്തിന് ഗണപതി ഭഗവാനാണ്. ഉത്രാടം നക്ഷത്രത്തിന് ശിവ ഭഗവാനാണ് ഇഷ്ടദൈവം. തിരുഓണം നക്ഷത്രത്തിന് ദുർഗ്ഗാദേവിയും, പുരാടം നക്ഷത്രത്തിന് മഹാലക്ഷ്മിയും. അവിട്ടം നക്ഷത്രത്തിന് ഭദ്രകാളി ആണ് ഇഷ്ടദേവത.ചതയം നക്ഷത്രത്തിലേക്ക് വരുമ്പോൾ സർപ്പ ദൈവങ്ങളും. പൂരുരുട്ടാതിക്കാർക്ക് മഹാവിഷ്ണുവാണ് ഇഷ്ടദേവൻ. ഉത്രട്ടാതിയിലേക്ക് വരുമ്പോൾ ശ്രീരാമനെയും ശാസ്താവിനെയും ഒരുപോലെ ബജ്ജിക്കാവുന്നതാണ്. രേവതി നക്ഷത്രക്കാർക്ക് ശ്രീകൃഷ്ണസ്വാമിയും. എന്നിങ്ങനെ ഓരോ നക്ഷത്രക്കാർക്കും ഓരോ ഇഷ്ട ദൈവങ്ങളുണ്ട്. ഇവരെ പ്രാര്‍ത്ഥിക്കുന്നതിലൂടെ അവർ ആഗ്രഹിക്കുന്ന കാര്യം കൂടുതൽ വേഗത്തിലും കൂടുതൽ സുഖമായും നടന്നു കിട്ടുന്നു.