ഓരോ ദിവസവും നമുക്ക് പുതിയതായി തുടർന്ന് കിട്ടുന്നത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ്. ഓരോ ദിവസത്തെയും അനുഗ്രഹങ്ങളും, സന്തോഷങ്ങളും ദൈവീക ദാനം ആണെന്ന് മനസ്സിലാക്കി ജീവിക്കാൻ ശ്രമിക്കുക. ആ ദിവസത്തിനുവേണ്ടി എപ്പോഴും ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക. ധനു മാസത്തിലെ തിരുവാതിര നാൾ വളരെയേറെ പ്രത്യേകതകളുള്ള ഒരു ദിവസമാണ്. പരമശിവനും ദേവിയും തമ്മിലുള്ള വിവാഹം നടന്ന ദിവസമാണ് എന്നാണ് ഇതിനെ കരുതപ്പെടുന്നത്. മഹാദേവന്റെ പിറന്നാൾ കൂടിയായിട്ടാണ് ധന മാസത്തിലെ തിരുവാതിര അറിയപ്പെടുന്നത്. ഇത്രയും പ്രത്യേകതയും സന്തോഷവും ഉള്ള നാൾ വേറെ ഇല്ലെന്ന് തന്നെ പറയാം.
ധനു മാസത്തിലെ ഈ തിരുവാതിര നാളിൽ നമ്മുടെ ജീവിതത്തിലേക്ക് പുതിയ പുണ്യങ്ങൾ കൊണ്ടുവരുന്നതിനും, ഭഗവാന്റെ കടാക്ഷം എത്തിക്കുന്നതിനും, നാം ഭഗവാനെ ഭുജിക്കുന്നു എന്ന് ഭഗവാൻ അറിയുന്നതിന് വേണ്ടി നമുക്ക് ഒരു മന്ത്രം ജപിക്കാം. ഈ മന്ത്രം ദിവസവും എട്ടു പ്രാവശ്യമെങ്കിലും ഉച്ചരിക്കുക. ഇതുവഴി ഭഗവാന്റെ എല്ലാ അനുഗ്രഹവും നമ്മിൽ വന്നുചേരും. ഈ മന്ത്രം ജെഭിക്കുന്നതിന് ഏറ്റവും ഉചിതമായ സമയം ദിവസവും വൈകിട്ട് കുളിച്ച് ശുദ്ധമായി വിളക്ക് കൊളുത്തുന്ന സമയമാണ്.അല്ലാത്തപ്പോഴും ചൊല്ലാം പക്ഷേ ഏറ്റവും നല്ല സമയം ഇതാണ്. ഓം ശിവ ശ്യക്തിക്ക്യ രുപിണെ നമഃ. ഓം ഉമാ മഹേശ്വരായെ നമഃ. എന്നിങ്ങനെയാണ് ആ മന്ത്രം. ഇത് പകൽസമയത്തായാലും സന്ധ്യാ വിളക്കുകൾക്കുള്ള സമയത്തായിരുന്നാലും കുളിച്ച് ശുദ്ധിയോട് കൂടി മാത്രം ചൊല്ലുക. ദിവസവും എട്ടുതവണയെങ്കിലും ഇങ്ങനെ ചെല്ലുന്നത് ജീവിതത്തിൽ പുതിയ പുണ്യങ്ങളും, പുതിയ തുടക്കങ്ങളും, സൗഭാഗ്യങ്ങളും വന്നുചേരാൻ ഇടയാക്കും.