പുതിയ ഒരു വർഷം നമ്മൾ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. ഈ വർഷം നമുക്ക് ഏറ്റവും ഗുണപ്രദവും സന്തോഷകരവും സൗഭാഗ്യകരവുമായരിക്കാൻ നമ്മളെപ്പോഴും ആഗ്രഹിക്കുന്നുണ്ട്. ഓരോ വർഷവും നമ്മൾ ഇങ്ങനെ തന്നെ ആഗ്രഹിക്കുന്നു. എങ്കിലും പലതരത്തിലുള്ള നിർണായക ഘട്ടങ്ങളും നമുക്ക് കടന്നു പോകേണ്ടതായി വരാറുണ്ട്. നമുക്ക് ഈ ഒരു നല്ല വർഷം നൽകിയതിന് നന്ദി പറയാം. ഭഗവാൻ എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ട് എന്നുള്ളത് നമ്മൾ മനസ്സിലാക്കിയിരിക്കണം. ഇതിനായി നമുക്ക് ഭഗവാനോട് എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കാം. നമ്മൾ ആയിരം അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതും, ആയിരം നേർച്ചകൾ നേടുന്നതിനെക്കാളും ഒക്കെ ഗുണപ്രദമായ ഒരു കാര്യമാണ് ഇനി പറയാൻ പോകുന്നത്.
പ്രാർത്ഥനകളിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനയാണ് ഗണപതി ഭഗവാനോടുള്ള പ്രാർത്ഥന. ഇങ്ങനെ ഗണപതി ഭഗവാനോട് പ്രാർത്ഥിക്കുന്നത്കൊണ്ട് ഐശ്വര്യവും സമൃദ്ധിയും നമ്മിലേക്കും കുടുംബത്തിലേക്കും കൊണ്ടു വരുന്നതിന് സഹായിക്കുന്നു. ശിവ ഭഗവാന്റെയും ശക്തി ദേവിയുടെയും അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും ഒരുപോലെ ലഭിച്ച ഭഗവാനാണ് ഗണപതി ഭഗവാൻ എന്ന് പറയുന്നത്. ഗണപതി ഭഗവാനോട് പ്രാർത്ഥിക്കുന്നത് അവരോട് കൂടി പ്രാർത്ഥിക്കുന്ന തുല്യമാണ്. നിങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങിയോ അല്ലെങ്കിൽ ജീവിതത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുകയാണെങ്കിൽ, ഭഗവാനോട് നന്നായി പ്രാർത്ഥിച്ച് തുടങ്ങുക. ഏതൊരു കാര്യത്തിനും നമ്മൾ ഗണപതി ഭഗവാനോ പ്രാർത്ഥിച്ചാണ് തുടങ്ങുന്നതെങ്കിൽ ആ കാര്യത്തിനായി ഈശ്വരൻ നമ്മുടെ മുൻപിൽ തന്നെ ഉണ്ടാകും എന്നുള്ളതാണ്. ദിവസവും ഗണപതി ഭഗവാന്റെ മുൻപിൽ ഇരുന്നുകൊണ്ട് ശുദ്ധമായി വിളക്ക് കത്തിച്ചിരുന് ഓം ഗൺ ഗൺ പതായെ നമ എന്ന് പ്രാർത്ഥിക്കുക.