ഒരിക്കലും ഭഗവാനെ പരീക്ഷിക്കുന്നതിന് വേണ്ടി ആരും ഒന്നും ചെയ്യരുത്. പൂർണ്ണ വിശ്വാസത്തോടെ, മനസ്സോടെ, ആഗ്രഹത്തോടെ മാത്രം ഏതൊരു കാര്യവും ചെയ്യുക.മനസ്സിൽ ഭഗവാനെ സ്മരിച്ചുകൊണ്ട്, നാവുകളിൽ ഓം ഗൺ ഗൺ പതെ എന്ന നാമം ഉരുവിട്ടുകൊണ്ട് ഇവിടെ കൊടുത്തിരിക്കുന്ന 4 ചിത്രങ്ങളിൽ നിന്ന് ഭഗവാന്റെ ഏതെങ്കിലും ഒരു രൂപം തിരഞ്ഞെടുക്കുക.4 രൂപങ്ങളും ഭഗവാന്റെ തന്നെ വ്യത്യസ്ത രൂപങ്ങളാണ്. എങ്കിൽ തന്നെയും നിങ്ങളുടെ മനസ്സിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന മനസ്സിനെ ഏറ്റവും ഇഷ്ടം തോന്നുന്ന രൂപം തിരഞ്ഞെടുക്കുക. 4 രൂപങ്ങളിൽ ആദ്യത്തേത് എന്ന് പറയുന്നത് വരഗണപതിയുടെയും, രണ്ടാമത്തേത് സിദ്ദി ഗണപതിയുടെയും, മൂന്നാമത്തേത് എന്ന് പറയുന്നത് വീരഗണപതിയും, നാലാമത്തേത് ശക്തി ഗണപതിയുമാണ്.നിങ്ങൾ ആദ്യത്തെ രൂപമായ വര ഗണപതിയെയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ, ദിവസവും നിങ്ങളുടെ അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ പ്രാർത്ഥിക്കുന്നത് വളരെ നന്നായിരിക്കും.
നിങ്ങളുടെ ഈ വർഷം വളരെ സുഗമവും സന്തോഷപൂർണ്ണവും ആയിരിക്കും. വിദേശവാസം, ധന ലഭ്യത, ജോലി സാധ്യത എല്ലാം കാണുന്നുണ്ട്. രണ്ടാമത്തെ രൂപമായ സിദ്ധഗണപതിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ ഏർപ്പെടാൻ പോകുന്ന ജോലിയിൽ നിങ്ങൾ വളരെ വലിയ ഉന്നമനത്തിനും പ്രശംസയ്ക്കും അർഹനാകാൻ സാധ്യത കൂടുതലാണ്. മൂന്നാമത്തെ വീരഗണപതിയുടെ രൂപമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾക്ക് ഒരുപാട് നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഒരുപാട് പുതിയ തുടക്കങ്ങൾ ജീവിതത്തിൽ ഉണ്ടാകും. ഗണപതി ക്ഷേത്രങ്ങളിൽ പോയി പന്ത്രണ്ട് ഏത്തം ഇടുന്നത് വളരെ നല്ലതാണ്. നാലാമത്തേത് ശക്തിഗണപതിയാണ്. ഈ രൂപമാണ് നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ നിങ്ങൾ ഏറെ ആഗ്രഹിച്ചിരിക്കുന്ന, ഒരു വലിയ സന്തോഷവാർത്ത നിങ്ങളെ തേടിയെത്തും എന്നുള്ളതാണ്.